HOME
DETAILS
MAL
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ല; സര്‍ക്കാര്‍ ഹരജി കോടതി തള്ളി
backup
August 13 2019 | 07:08 AM
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് നല്കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹരജി ഹൈക്കോടി തളളി. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്നും മദ്യപിച്ചുവെന്നതിന് തെളിവായി സാക്ഷിമൊഴികള്‍ മാത്രമേ ഉള്ളുവെന്നും അത്കൊണ്ട് തന്നെ 304ാം വകുപ്പ് ചേര്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കേസന്വേഷണത്തില്‍ പൊലിസിന് പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിമര്‍ശിച്ചു. ഇപ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. രക്തപരിശോധന നടത്താന്‍ വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."