HOME
DETAILS

കേന്ദ്ര വിജ്ഞാപനം ബഹിഷ്‌ക്കരിക്കണം: കെ.സി വേണുഗോപാല്‍

  
backup
June 04 2017 | 20:06 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d-2

 

ആലപ്പുഴ: പരമ്പരാഗത മീന്‍പിടുത്തക്കാരെ പരിപൂര്‍ണമായും ഒഴിവാക്കി വന്‍കിട ട്രോളറുകള്‍ക്കും, കുത്തകകള്‍ക്കും ആഴക്കടല്‍ മത്സ്യബന്ധനം തീറെഴുതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ദേശീയ സമുദ്ര മത്സ്യബന്ധനം സംബന്ധിച്ച് ഇപ്പോള്‍ ഇറക്കിയ വിജ്ഞാപനമെന്നും കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ള ഈ വിജ്ഞാപനം അറബിക്കടലിലേക്ക് വലിച്ചെറിയണമെന്നും എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു.
കേരള പ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ദേശീയ സമുദ്ര മത്സ്യബന്ധന നയം പരമ്പരാഗത മത്സ്യ മേഖലയ്ക്ക് ആഘാതം' എന്ന വിഷയത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യതൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കിയ മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിന് പകരമായി നിശ്ചയിച്ച ഡോ.അയ്യപ്പന്‍ കമ്മിറ്റി മത്സ്യമേഖലയിലെ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ചചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കുത്തകവത്കരണം നടത്താന്‍ പാകത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതിനെതിരെ മത്സ്യതൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തിന് പിന്‍തുണ എ.ഐ.സി.സി നല്‍കുമെന്നും,പാര്‍ലമെന്റില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി വിജ്ഞാപനത്തിനെതിരെ പ്രതികരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ആര്‍.ആസ്റ്റിന്‍ ഗോമസ് അധ്യക്ഷനായിരുന്നു.ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഏ.കെ.ബേബി, പൊഴിയൂര്‍ ജോണ്‍സണ്‍, റ്റി. പീറ്റര്‍, എസ്.സുബാഹു, എം.വി.സംഭവന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago