സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരായ ക്രൂരത തുടര്‍ക്കഥയാകുന്നു
കണ്ണൂര്‍: മനുഷ്യരെ വളര്‍ത്തുമൃഗങ്ങളെപ്പോലെ ബന്ധനസ്ഥരാക്കുന്ന ക്രൂരത ജില്ലയിലും. കഴിഞ്ഞ ശനിയാഴ്ചയാണ് ചെറുപുഴയിലെ ഒരുധനകാര്യസ്ഥാപനത്തിലാണ് കാവല്‍ നില്‍ക്കുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടത്. കഴിഞ്ഞ ദിവസം മധ്യകേരളത്തിലെ ഒരു ജില്ലയില്‍ ഇതിനു സമാനമായ സംഭവം നടന്നിരുന്നു.
അതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പാണ് ചെറുപുഴയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഓഫിസില്‍ പൂട്ടിയിട്ടത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിക്കാന്‍ മാത്രമാണ് ഷട്ടര്‍ തുറന്നുകൊടുക്കുക. ധനകാര്യസ്ഥാപനത്തിലെ ശാഖാ മാനേജരുടെ നേതൃത്വത്തിലാണ് ഈ ക്രൂരകൃത്യം. കമ്പിനിയുടെ തലപ്പത്തുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ഈ പീഡനമെന്നാണ് സൂചന.
നേരത്തെ ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കഴിഞ്ഞ ദിവസം സംഘം ചേര്‍ന്നു സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധിക്കുകയും പൊലിസിനെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് പൊലിസെത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് സെക്യൂരിറ്റി ജീവനക്കാരനെ മോചിപ്പിച്ചത്. സെക്യൂരിറ്റിക്കാരെ മനുഷ്യരെന്നു മറന്നാണ് ഈ ധനകാര്യസ്ഥാപനം പീഡിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊടുംക്രൂരതയുടെ പിന്നാമ്പുറം കഴുത്തറപ്പന്‍ ധനകാര്യസ്ഥാപനങ്ങളില്‍ ഏജന്‍സികള്‍ വഴി കാവലിന് നിയോഗിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരോട് കൊടുംക്രൂരതയാണ് ചെയ്യുന്നത്.
ഇവരെ ജോലിക്കായി നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സികളില്‍ മിക്കതും വന്‍തുകയാണ് ഇവരുടെ ശമ്പളത്തില്‍ നിന്നു കമ്മിഷനായി തട്ടുന്നത്. ജോലി ചെയ്യുന്ന സാഹചര്യവും ആരോഗ്യസ്ഥിതിയും ഇവര്‍ ഡ്യൂട്ടിക്കിടുമ്പോള്‍ പരിഗണിക്കാറേയില്ല. വെറും 400 രൂപമാത്രമാണ് 24 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്. ശാരീരിക അവശതകളുള്ളവരെപോലും ഉറങ്ങാന്‍ അനുവദിക്കാതെ ജോലിചെയ്യിക്കുന്നു നിയമങ്ങള്‍ ഒരുപാടുണ്ടെങ്കിലും തൊഴില്‍ വകുപ്പോ, യൂനിയനുകളോ കാര്യക്ഷമമായി ഇവരുടെ കാര്യത്തിലിടപ്പെടുന്നില്ലെന്ന പരാതിയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."