മുസഫര്‍പുര്‍ കലാപം: ബി.ജെ.പി എം.എല്‍.എയെ വിശുദ്ധനാക്കാന്‍ യോഗി സര്‍ക്കാര്‍, കേസുകള്‍ എഴുതിത്തള്ളുന്നു
ന്യുഡല്‍ഹി: മുസഫര്‍പുര്‍ കലാപത്തില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിത്തള്ളുന്നു. 60 പേര്‍ കൊല്ലപ്പെട്ട 2013ലെ മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് സംഗീത് സോമിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതികളെ സമീപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ യു.പിയിലെ സര്‍ധാന മണ്ഡലത്തിലെ എം.എല്‍.എയായ സംഗീത് സോം തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് വാദിക്കുന്നത്.
2017ല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട 100 കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ 74 കേസുകള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയെയും സമീപിച്ചിരുന്നു.
ഇപ്പോള്‍ സംഗീത് സോമിനെതിരെയുള്ള കേസുകളുടെ നിലവിലെ അവസ്ഥ തേടി നിയമമന്ത്രാലയം കത്തെഴുതിയിരിക്കുകയാണ്. 2003-2017 കാലയളവില്‍ ഏഴ് കേസുകളാണ് സംഗീത് സോമിനെതിരേ ചാര്‍ജ് ചെയ്തത്.
ജില്ല ഭരണകൂടത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കേസുകളുടെ സ്ഥിതി അന്വേഷിച്ച് കത്തെഴുതിയത്. കത്ത് ലഭിച്ചതായി ജില്ലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."