HOME
DETAILS

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം പെരുകുമ്പോഴും കൗണ്‍സിലര്‍മാര്‍ പിന്നാമ്പുറത്ത്

  
backup
June 04 2017 | 21:06 PM

%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be

കണ്ണൂര്‍: സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെ ലൈംഗികചൂഷണം പെരുകുമ്പോഴും മാനസിക വൈഷമ്യം നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ പിന്നാമ്പുറത്ത്.


സാമൂഹ്യനീതിവകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് ആവശ്യമായ പരിഗണനകള്‍ ലഭിക്കുന്നില്ല. 2008 മുതല്‍ സൈക്കോ-സോഷ്യല്‍ പദ്ധതിയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന മാനസികാരോഗ്യപദ്ധതിയ്ക്കു നേതൃത്വം നല്‍കുന്നത് ഈ കൗണ്‍സിലര്‍മാരാണ്.
പൊതുവിദ്യാലയങ്ങളില്‍ ഇവര്‍ക്ക് കൗണ്‍സിലിങ് നടത്താന്‍ പ്രത്യേകം ഓഫിസോ, മറ്റു സൗകര്യങ്ങളോ ഇല്ല. എം.എസ്.ഡബ്ല്യു, അല്ലെങ്കില്‍ എം.എ സൈക്കോളജി യോഗ്യതയുള്ളവരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പ് ഇതിനായി നിയമിക്കുന്നത്.


എന്നാല്‍ ഒരുലക്ഷത്തിലേറെ പൊതുവിദ്യാലയങ്ങളുള്ള നമ്മുടെ സംസ്ഥാനത്ത് വെറും അറുന്നൂറ് കൗണ്‍സിലര്‍മാരാണുള്ളത്. ഇപ്പോള്‍ 205 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ സാമൂഹ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


എന്നാല്‍ സാമൂഹ്യനീതി വകുപ്പില്‍ നിന്നു മാറ്റി സ്‌കൂള്‍ കൗണ്‍സിലര്‍മാരെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കിയാല്‍ മാത്രമേ ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് അസോ. ഭാരവാഹികള്‍ പറയുന്നത്. കുട്ടികള്‍ക്കു നേരേയുള്ള അതിക്രമത്തില്‍ ദേശീയശരാശരിയില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.


കുട്ടികളുടെ ആത്മഹത്യാ നിരക്കും ഇവിടെ കൂടുതലാണ്. കേരളത്തെ ഞെട്ടിച്ച പല പീഡനകഥകളും പുറംലോകമറിഞ്ഞതും അതിക്രമം നടത്തിയവര്‍ അഴിക്കുള്ളിലായതും കൗണ്‍സിലര്‍മാരുടെ ഇടപെടലിലൂടെയാണ്.


എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങിനായി പ്രത്യേകസമയമോ മറ്റു സാഹചര്യങ്ങളോ ഇതിനായി ഒരുക്കുന്നില്ല. വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ബോധവത്കരണ ക്ലാസുകളിലൂടെ ലഹരി ഉപയോഗമടക്കമുള്ളവ തടയാന്‍ കഴിയുമെങ്കിലും ഇതിനായുള്ള സാഹചര്യമില്ലാത്തത് കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനത്തിന് തടസമാവുകയാണ്.



.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  39 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago