ആരാകും ഇന്ത്യന്‍ പരിശീലകന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ആറു പേരുടെ ചുരുക്കപ്പട്ടിക ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ തന്നെ ആരാകും ഇനി ഇന്ത്യന്‍ ക്രിക്കറ്റിനെ പരിശീലിപ്പിക്കുക എന്ന് വ്യക്തമാകും. കിട്ടിയ അപേക്ഷകളില്‍നിന്ന് ഏറ്റവും ഉചിതമായ ആറു പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസന്‍, മുന്‍ ആസ്‌ത്രേലിയന്‍ താരവും ശ്രീലങ്കന്‍ കോച്ചുമായ ടോം മൂഡി, മുന്‍ വിന്‍ഡീസ് താരവും അഫ്ഗാന്‍ പരിശീലകനുമായ ഫില്‍ സിമ്മണ്‍സ്, മുന്‍ ടീം ഇന്ത്യ മാനേജര്‍ ലാല്‍ചന്ദ് രജ്പൂത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി എന്നിവരുടെ പേരുകളാണ് ബി.സി.സി.ഐ പുറത്ത് വിട്ടിട്ടുള്ളത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ഇതില്‍ നിന്ന് യോഗ്യരെ തിരഞ്ഞെടുക്കുക. അന്‍ഷുമാന്‍ ഗെയ്ക്‌വാദും മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും കപില്‍ ദേവിനൊപ്പമുള്ള സംഘത്തിലുണ്ടാകും. രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഇന്ത്യയുടെ പുതിയ പരിശീലകനെ സമിതി കണ്ടെത്തും. 2015 ലോകകപ്പ്, 2016 ടി20 ലോകകപ്പ്, 2019 ലോകകപ്പ് എന്നിവ നേടാന്‍ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിനായിട്ടില്ല.
ആസ്‌ത്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് രവിശാസ്ത്രിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടും.
വീണ്ട@ും രവി ശാസ്ത്രി പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്കും ടീമിനും ഏറെ സന്തോഷമായിരിക്കുമെന്ന് വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.
ലോകകപ്പ് തോല്‍വിയോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതാണ്. എന്നാല്‍ വിന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി 45 ദിവസത്തേക്ക് കൂടി ബി.സി.സി.ഐ കാലാവധി നീട്ടി നല്‍കുകയായിരുന്നു. മൈക്ക് ഹെസനും ടോം മൂഡിയും കാലങ്ങളായി ഇന്ത്യന്‍ ടീമിന്റെ പരിശീലകരാവാന്‍ അവസരം കാത്തുനില്‍ക്കുകയാണ്. അയര്‍ലന്‍ഡണ്ട്, അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമുകളെ വാര്‍ത്തെടുത്ത ചരിത്രം ഫില്‍ സിമ്മണ്‍സിനു@ണ്ട്. 2016 ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തുമ്പോള്‍ സിമ്മണ്‍സായിരുന്നു പരിശീലക കുപ്പായത്തില്‍. ഇതിന് ശേഷമാണ് അഫ്ഗാന്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 2007 ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ചരിത്ര നിമിഷം റോബിന്‍ സിങ്ങിന് മുതല്‍ക്കൂട്ടാവും.
ഇക്കാലത്ത് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു റോബിന്‍ സിങ്. ഇന്ത്യയുടെ ആദ്യ ടി20 കിരീടം തന്നെ പരിശീലക സ്ഥാനത്തേക്ക് യോഗ്യനാണെന്ന് കാണിക്കാന്‍ ലാല്‍ചന്ദ് രജ്പൂതും ഉയര്‍ത്തിക്കാട്ടും. ഇന്ത്യ കിരീടം ഉയര്‍ത്തുമ്പോള്‍ മുഖ്യ പരിശീലകനായിരുന്നു ഇദ്ദേഹം. അഫ്ഗാന്‍, സിംബാബ്‌വേ ടീമുകളുടെ പരിശീലകനായും രജ്പൂത് പ്രവര്‍ത്തിച്ചിട്ടു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."