ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കുന്നംകുളം: കുന്നംകുളം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമെന്നത് തയ്യാറാക്കി നല്കിയാല് അതിനുള്ള പണം അനുവദിക്കുമെന്നും കുന്നംകുളത്തിന്റെ ചരിത്രം നിലനിര്‍ത്തികൊണ്ട് തന്നെ ടൂറിസം പ്രമോഷന് വേണ്ടിയുള്ള മുഴുവന്‍ പദ്ധതികള്‍ക്കും പിന്തുണ നല്‍കുമെന്നും ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു വേണ്ടികുന്നംകുളത്ത് നിര്‍മിച്ച ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നംകുളത്തിന്റെ പൗരാണികവും പൈതൃകവും സമന്വ്യിപ്പിച്ചുള്ള ടൂറിസം പദ്ധതി പരിപോശിപ്പിക്കുന്നതിനും ഗുരുവായൂരിലുള്പടേയുള്ള സഞ്ചാരികള്‍ക്ക് വിശ്രമത്തിനും ടൂറിസം ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിനുമായാണ് സെന്റര്‍ ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50 ലക്ഷം രൂപ ചിലവിലായിരുന്നു പദ്ധതി. വിശ്രമ കേന്ദ്രം. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.
ജില്ലാ നിര്‍മിത കേന്ദ്രമാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. ഗുരുവായൂര്‍ റോഡിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന് അധ്യക്ഷനായി. പി.കെ ബിജു. എം.പി. ടൂറിസം ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡറക്ടര്‍ പി.കെ ഷാഹുല്‍ഹമീദ്. നഗരസഭ ചെയര്‍പഴ്സണ്‍ സീതാ രവീന്ദ്രന്, ഇ.പി കമറുദ്ധീന്‍. ടി.കെ വാസു, കെ ജയശങ്കര്‍, രാജേഷ് കെ.എസ്. കെ.വി ഷാജി, സുമഗംഗാധരന്‍, മിഷ സബാസ്റ്റ്യന്‍ തുടങ്ങി ജനപ്രതിനിധികളും, രാഷ്ട്രീയ സാംസക്കാരിക പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."