അമിത് ഷായുടെ ശ്രമം കേരളത്തെ ഗുജറാത്താക്കാന്‍: കോടിയേരി
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം കേരളത്തെ ഗുജറാത്താക്കുകയെന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ അറിവോടെ സംസ്ഥാനത്ത് ആക്രമണം നടക്കില്ലെന്ന് പറയാത്ത അമിത്ഷാ ഓരോ കൊലപാതകത്തിനും പകരം ചോദിക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടത്തും. കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ആത്മാര്‍ഥമായ ശ്രമങ്ങളാണ് നടത്തുന്നത്. കേരള സന്ദര്‍ശനത്തിനിടെ സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരേ അസംബന്ധ പ്രചാരണങ്ങളാണ് അമിത് ഷാ നടത്തിയത്.
ദേശീയതലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യംവച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അമിത് ഷാ മതമേലധ്യക്ഷന്‍മാരെ കണ്ടത് അവരുടെ തന്ത്രത്തിന്റ ഭാഗമാണ്. അതില്‍ വീഴുന്നവരല്ല കേരളത്തിലെ മത മേലധ്യക്ഷന്‍മാര്‍. ന്യൂനപക്ഷ സമുദായങ്ങള്‍ ബി.ജെ.പിയുടെ കെണിയില്‍ വീഴില്ല. കാലുതൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ. പി നേതാക്കളെ മതമേലധ്യക്ഷന്‍മാര്‍ ജാഗ്രതയോടെ കാണണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."