HOME
DETAILS
MAL
പരൂര് പടവില്‍ പമ്പിങ് തുടങ്ങി
backup
October 15 2018 | 08:10 AM
ചങ്ങരംകുളം: പരൂര് കോള്‍പടവില്‍ പുഞ്ചകൃഷിക്ക് പമ്പിങ് തുടങ്ങി. മാഞ്ചിറയില്‍ 30 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ചാണ് നൂറടി തോട്ടിലേക്ക് വെള്ളം വറ്റിക്കുന്നത്. ഉപ്പുങ്ങല്‍, പൊന്നുകാരന്‍ എന്നിവിടങ്ങളില്‍ 40 എച്ച്.പിയുടെയും മാഞ്ചിറ തോട്ടില്‍ 50 എച്ച്.പിയുടെയും കോളിന്റെ മധ്യഭാഗത്ത് 50 എച്ച്.പിയുടെ രണ്ട് മോട്ടോറുകളുമാണ് സ്ഥാപിക്കുന്നത്. പമ്പിങ് നേരത്തെ പൂര്‍ത്തിയാക്കി അടുത്ത മാസം ആദ്യത്തോടെ വടക്കേ കെട്ടില്‍ നടീല്‍ തുടങ്ങും. വടക്കേകാട് പഞ്ചായത്ത് ഉള്‍പ്പെടുന്ന തെക്കേ കെട്ടില്‍ അടുത്ത ആഴ്ച നടീല്‍ ആരംഭിക്കും. പഞ്ചായത്ത് സൗജന്യമായി നല്കിയ ജ്യോതി വിത്താണ് ഇത്തവണ ഇറക്കുന്നത്. രണ്ട് പഞ്ചായത്തുകളിലായി 900 ഏക്കര്‍ പാടമാണ് പരൂര് പടവില്‍ ഉള്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."