HOME
DETAILS

ഒലവക്കോട്-ചാത്തപുരം റോഡിലെ യാത്ര ദുഷ്‌കരം

  
backup
October 15 2018 | 08:10 AM

%e0%b4%92%e0%b4%b2%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf

ഒലവക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പോവുന്ന ഒലവക്കോട്-ചത്തപുരം റോഡിലെ യാത്ര ദുഷ്‌കരം. ചാത്തപുരം മുതല്‍ ഒലവക്കോട് വരെയുള്ള റോഡില്‍ കുഴികളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്.
പ്രസിദ്ധമായ കല്‍പാത്തിത്തേരു പടിവാതില്‍ക്കലെത്തിയിട്ടും ഒലവക്കോട്-ശേഖരീപുരം വരെയുള്ള പാതയില്‍ ഇപ്പോഴും നരകയാത്രതന്നെ. ദീര്‍ഘദൂര ബസുകളും ചരക്കുവാഹനങ്ങളും വിനോദസഞ്ചാരവാഹനങ്ങളുള്‍പ്പെടെ രാപകലന്യേ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന പാത തകര്‍ന്നിട്ട് മാസങ്ങളായിട്ടും റോഡിന്റെ നവീകരണം നീളുകയാണ്.
ശേഖരീപുരം മുതല്‍ കല്‍മണ്ഡപം വരെയുള്ള ബൈപാസ് റോഡും തകര്‍ന്നനിലയിലാണ്. ഇടക്കാലത്ത് ഓട്ടയടപ്പു നടത്തിയെങ്കിലും ഇപ്പോഴും നരകയാത്രയാണ് ഈ പാതയില്‍. ഒലവക്കോട് മുതല്‍ ചാത്തപുരം വരെയുള്ള ഭാഗത്തെ പാത പൂര്‍ണമായും തകര്‍ന്നതോടെ വാഹനങ്ങള്‍ ഗതിമാറിയാണ് പോകുന്നത്. ശേഖരിപുരം മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് ആശുപത്രികളും സ്‌കൂളുകളുമൊക്കെയുള്ളതിനാല്‍ ഇവിടങ്ങളിലേക്കെത്തുന്നവര്‍ക്കും ദുരിതപൂര്‍വമാണ്. റോസി സ്‌കൂളിനു മുന്നിലെ ആനവാരക്കുഴിയും വിദ്യാര്‍ഥികളെ ദുരിത്തിലാക്കുന്നു. റോഡിനു നടുവിലെ ഡിവൈഡറുകള്‍ക്കിരുവശത്തും ടാറിങ് കാണാത്ത രീതിയിലാണ് റോഡിന്റെ അവസ്ഥ.
പുതിയപാലത്തിന്റെ ഇരുവശങ്ങളും പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തകര്‍ന്നു കിടക്കുന്നത് ഒലവക്കോട് മുതല്‍ സായി ജങ്ഷന്‍ വരെയുള്ള ഭാഗത്താണ്.
10 ലക്ഷം രൂപ ചെലവില്‍ റോഡ് നന്നാക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപടികള്‍ കടലാസിലാണ്. ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍പ്പെടാതെ വെട്ടിച്ചുപോവുന്നതും അപകടത്തിനു കാരണമാവുന്നുണ്ട്. മലമ്പുഴയിലേക്കുള്ള വിനോദസഞ്ചാരവാഹനങ്ങള്‍ കടന്നുപോവുന്നതും കൂടുതല്‍ ഒലവക്കോട് സായ് ജങ്ഷന്‍ വരെയുള്ള ഭാഗത്ത് കൂടെയാണ്. കല്‍പാത്തിത്തേരിനു മുന്നേ ഒലവക്കോട്-ശേഖരീപുരം വരെയുള്ള പാതനവീകരണം നടത്താന്‍ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ വേണമെന്നാവശ്യം ശക്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago