പ്രളയദുരിതത്തിനിടെ വീണ്ടും ലക്ഷങ്ങളുടെ ശമ്പളത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക നിയമനം
തിരുവനന്തപുരം: എ. സമ്പത്തിന്റെ വിവാദ നിയമനത്തിന് പിന്നാലെ പ്രളയക്കെടുതിക്കിടെ സര്‍ക്കാരിന്റെ പുതിയ നിയമന നടപടി. 110000 രൂപം ശമ്പളം നിശ്ചയിച്ച് സെപ്ഷ്യല്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ച നടപടിയാണ് ഏറെ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരിലാണ് നിയമനം. സര്‍ക്കാരിന്റെ നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സര്‍ക്കാര്‍ അഭിഭാഷകരും നിലനിക്കെയാണ് ഹൈക്കോടതിയിലെ കേസുകള്‍ക്കായി ഒരു സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നിയോമപദേശം നല്‍കുക, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായിരിക്കുന്ന കേസുകള്‍ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും പ്രധാന കര്‍ത്തവ്യം. അതിനിടയില്‍ ലെയ്സണ്‍ ഓഫീസര്‍ എന്ന തസ്തികയുണ്ടാക്കി ധൂര്‍ത്ത് നടത്തുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
അഡ്വക്കറ്റ് ജനറല്‍ ഓഫീസ് എന്ന ഭരണഘടനാ സ്ഥാപനത്തെയും, സര്‍ക്കാര്‍ തന്നെ നിയമിച്ച അഭിഭാഷകരെയും വിശ്വാസമില്ലാത്തത് കൊണ്ടാണോ പുതിയ തസ്തികസൃഷ്ടിച്ച് ഒരാളെ കുടിയിരുത്തിയതെന്ന് വ്യക്തമാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല അഡ്വക്കറ്റ് ജനറലിനെ കൂടാതെ ഡോ. എന്‍ കെ ജയകുമാറിനെ നിയമോപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിട്ടുമുണ്ട്. ഡല്‍ഹിയില്‍ കേരളത്തിന്റെ ലെയ്സണ്‍ഓഫീസറായി മുന്‍ എം പി സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ ശമ്പളത്തോടെ നിയമിച്ച നടപടിക്ക് പിന്നാലെയാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഹൈക്കോടതിയില്‍ ഒരു ലെയ്സണ് ഓഫീസറെ നിയമിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."