മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് ജീവന്‍ വെച്ചതോടെ ജനം ദുരിതത്തില്‍
കുന്നംകുളം: നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് ജീവന്‍ വെച്ചതോടെ ചെറുവീടുകളും കുറഞ്ഞ സ്ഥലത്ത് വീട് വെച്ചവരും ദുരിതത്തില്‍.
നഗരസഭ നല്‍കിയ ബയോ ബിന്നില്‍ നിന്നും പുഴുക്കള്‍ അരിച്ചറിങ്ങി വീടുകളില്‍ താമസിക്കുന്നത് പോലും ദുരിതമാവുകയാണെന്നാണ് പരാതി.
പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് ഉറവിട മാലിന്യ സംസക്കരണത്തിന് പ്രോല്‍സാഹനം നല്‍കുന്നതിനാണ് ബയോ ബിന്‍ പദ്ധതി നടപ്പിലാക്കിയത്. വീടുകളിലുണ്ടാകുന്ന ബയോ മാലിന്യങ്ങള്‍ ഈ ബക്കറ്റില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റുന്നതായിരുന്നു പദ്ധതി. എന്നാല്‍ ബയോ ബിന്നില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ ആദ്യം ഉണക്കിയ ശേഷം നിക്ഷേപിക്കണമെന്നാണ് പറയുന്നത്. കഞ്ഞി വെള്ളവും ഭക്ഷണാവശിഷ്ടങ്ങളും എങ്ങിനെയാണ് ഉണക്കിയെടുക്കേണ്ടത് എന്നറിയാതെ അന്തം വിട്ടു നില്‍ക്കുകയാണ് പൊതു ജനം.
ബക്കറ്റില്‍ ഈര്‍പ്പമെത്തിയാല്‍ പിന്നെ പുഴുക്കളായി ഇവ അരിച്ച് പുറത്തിറങ്ങി വീട്ടില്‍ മുഴുവന്‍ പുഴുക്കളരിക്കുന്ന അവസ്ഥയാണ്. രണ്ടു സെന്റ് മുതല്‍ കുറഞ്ഞ സ്ഥലത്ത് വീടു വെച്ച താമസിക്കുന്നവര്‍ക്കാണ് ഏറെ ദുരിതം.
മുന്‍പ് നഗരസഭ സ്ഥാപിച്ച ടിന്നുകളിലും പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലുമായിരുന്നു ഇവ കൊണ്ടു പോയി ഇട്ടിരുന്നത്. ഇവിടെ നിന്നും ശുചീകരണ തൊഴിലാളികല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റും.
ഇത് ഒഴിവാക്കി നഗരം ശുചീകരിക്കുന്നതിനായാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കിയതെങ്കിലും മാലിന്യ നിക്ഷേപത്തിനോ സംസക്കരണത്തിനോ ക്രിയാത്മകമായ നടപടി സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമായത്. ബയോ ബിന്നില്‍ നിന്നും വളം ലഭ്യമായവരാരും ഇല്ല. മാലിന്യ കുമിഞ്ഞു ബയോബിന്ന് മലിനമാകുന്നത് മാത്രമാണ് നിലവില്‍ നടക്കുന്നതെന്ന് നഗരസഭ കൗണ്‍സിലര്‍ ബിജു സി. ബേബി പറയുന്നു. കൃത്യമായ പരിഹാരമാര്‍ഗമില്ലാതെ ബയോബിന്‍ നല്‍കിയതും ഇത് ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യണമെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."