HOME
DETAILS

ജമാൽ കഷോഗി; അമേരിക്കക്കെതിരെ ശക്തമായി തിരിച്ചടിച്ചു സഊദി മാധ്യമങ്ങൾ 

  
backup
October 15, 2018 | 4:42 PM

4564645654631231
റിയാദ്: സഊദി മാധ്യമ പ്രവർത്തകൻ ജമാൽ കഷോഗിയുടെ തിരോധാനത്തിന് പിറകിൽ സഊദിയാണെന്ന ആരോപണത്തിന്റെ പിന്നാലെ സഊദിക്കെതിരെ നീക്കം നടത്തിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതിരോധിച്ച് സഊദി മാധ്യമങ്ങൾ. അറബ് രാജ്യങ്ങളിലെയും മധ്യേഷ്യയിലെയും സഊദി അനുകൂല രാജ്യങ്ങൾ സഊദിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പമാണ് അമേരിക്കക്കെതിരെ ശക്തമായ  നിലപാടുകളുമായി സഊദി മാധ്യമങ്ങളും പ്രമുഖ കോളമിസ്‌റ്റുകളും രംഗത്തെത്തിയത്. അമേരിക്കൻ നീക്കത്തിനെതിരെ കഴിഞ ദിവസം തന്നെ സഊദി രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകനെ സഊദി കൊന്നതാണെന്നുള്ള ആരോപണങ്ങളുടെ മുനയൊടിച്ചാണ് സഊദി മാധ്യമങ്ങൾ രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചത്. 
 
അമേരിക്കയുടെയും ചില വിദേശ രാജ്യങ്ങളുടെയും ഭീഷണികളെ സഊദി നേരിടുന്നതിൽ സഊദിക്ക യാതൊരു പേടിയുമില്ലെന്ന വർത്തയോടെയാണ് മിക്ക അറബ് പത്രങ്ങളും ഇന്നലെ പുറത്തിറങ്ങിയത്. സഊദിയുടെ അടുത്തിടപഴകിയിരുന്ന അമേരിക്ക തക്കം കിട്ടിയ അവസരത്തിൽ സഊദിക്കെതിരെ തിരിഞ്ഞത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്ന നിലപാടിലാണ് ഭരണകൂടത്തിന് പൂർണ്ണ പിന്തുണയുമായി മാധ്യമങ്ങൾ രംഗത്തെത്തിയത്. "മിസ്റ്റർ ട്രംപ് ഭീഷണിപ്പെടുത്തി കാര്യം സാധിക്കാൻ ഇത് ഇറാഈൽ അല്ലെന്നും സഊദി അറേബ്യയാണെന്ന് ഓർമ്മ വേണമെന്നും" പ്രമുഖ കോളമിസ്‌റ്റും മുൻ ശൂറ  കൗൺസിൽ അംഗവും വിദ്യാഭ്യാസ പ്രവർത്തകനും സംപഹയ നിരീക്ഷകനുമായ ഡോ: അഹമ്മദ് അൽ തുവൈജിരി പത്രത്തിലെഴുതിയ കോളത്തിൽ മുന്നറിയിപ്പ് നൽകി. പുതിയ സംഭവ വികാസങ്ങൾക്കൊപ്പം സഊദിക്കെതിരെയായ ഉപരോധ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ കപടത മാധ്യമങ്ങൾ പുറത്ത് കൊണ്ട് വരുന്നത്. 

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  17 hours ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  17 hours ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  17 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  17 hours ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  18 hours ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  18 hours ago
No Image

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ; ഐഒഎമ്മുമായി സഹകരണം തുടരും

qatar
  •  18 hours ago
No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  18 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  18 hours ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  18 hours ago