മുഫ്‌ലിഹിന്റെ ഏദന്‍തോട്ടം
മുഹമ്മദ് മുഫ്‌ലിഹ് ഒരു പാഠമാണ്. കൃഷിയെ തിരസ്‌കരിക്കുന്ന പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് പകര്‍ത്താനുള്ള പാഠം. പഠനത്തിരക്കിലും ജീവനെപ്പോലെ കാത്തുസൂക്ഷിക്കുന്ന കുഞ്ഞു കൃഷിയിടമുണ്ട് അവന്. എട്ടുസെന്റില്‍ ഒരുങ്ങിയ ആ ഏദന്‍തോട്ടത്തില്‍ ചേമ്പും ചേനയും മഞ്ഞളും ഇഞ്ചിയും ചീരയും മുളകും വെണ്ടയും പയറും ടിഷ്യൂ വാഴകളും സമൃദ്ധമായി വിളയുന്നു. അവ പരിസരത്തിന് കുളിരും കുളിര്‍മയും പകരുന്നു.
വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ജൈവകൃഷിയുടെ പുതുപാഠത്തിനുള്ള പ്രചോദനം ലഭിച്ചത് കൂലിപ്പണിക്കാരനായ പിതാവ് മുഹമ്മദില്‍ നിന്നുതന്നെ. സ്‌കൂളില്‍ നിന്ന് ലഭിച്ചിരുന്ന വിത്തുകളും മരത്തൈകളും ചെറുപ്പം മുതലേ മുഫ്‌ലിഹ് വീട്ടില്‍കൊണ്ടുവന്നു പരിചരിച്ചു. പിന്നീടാണ് സ്വന്തം കൃഷിതോട്ടമെന്ന ആശയത്തിലേക്കു വളര്‍ന്നത്.
കൃഷിക്ക് മണ്ണൊരുക്കിയതും വിത്തുപാകിയതും വളം ചേര്‍ത്തതും എല്ലാം മുഫ്‌ലിഹ് ഒറ്റയ്ക്ക്. കൂടെപ്പിറപ്പുകളെപ്പോലെ അവയെ പരിചരിക്കുന്നതും അവന്‍.
വീട്ടിലെ ചാണകമാണ് വളമായി ഉപയോഗിക്കുന്നത്. വന്യമൃഗശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ കൃഷിയിടം പ്രത്യേകം തകരഷീറ്റുകൊണ്ട് മറച്ചു സംരക്ഷിക്കുന്നു.
കാളികാവ് ഉദരംപൊയിലിലെ വാരിയക്കുണ്ടില്‍ മുഫ്‌ലിഹിന് കൃഷിയില്‍ മാത്രമല്ല മികവ്. പുല്ലങ്കോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഈ എട്ടാംക്ലാസ് വിദ്യാര്‍ഥി കലാ കായിക രംഗത്തും സബ്ജില്ലാ തലങ്ങളിലും തിളങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."