HOME
DETAILS

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; 7 മരണം

  
backup
June 05 2017 | 00:06 AM

%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95

 


ലണ്ടന്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വിളിപ്പാടകലെ ബ്രിട്ടനെ നടുക്കി വീണ്ടും വന്‍ ആക്രമണം. ലണ്ടന്‍ ബ്രിഡ്ജിലും ബരോ മാര്‍ക്കറ്റിലുമായി നടന്ന ഇരട്ട ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ മൂന്നുപേരെ വധിച്ചതായി ലണ്ടന്‍ പൊലിസ് അവകാശപ്പെട്ടു.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പത്തിനാണ് ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം നടന്നത്. ആദ്യം ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്നു മുങ്ങിയ ഭീകരര്‍ ബരോ മാര്‍ക്കറ്റിലെത്തി നാട്ടുകാര്‍ക്കുനേരെ കഠാര ഉപയോഗിച്ച് ആക്രമണം നടത്തി.
സംഭവം ഭീകരാക്രമണമാണെന്ന് ലണ്ടന്‍ പൊലിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബാര്‍ക്കിങ്, ഈസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ്‌യാഡ് നടത്തിയ റെയ്ഡില്‍ 12 പേരെ അറസ്റ്റ് ചെയ്തു.
രാവിലെ ലണ്ടന്‍ ബ്രിഡ്ജിന്റെ തെക്കുഭാഗത്തു നിന്നെത്തിയ വെള്ള നിറത്തിലുള്ള വാന്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
തുടര്‍ന്ന് നിരവധി പബുകളും റെസ്റ്റൊറന്റുകളും നിലനില്‍ക്കുന്ന ബരൊ മാര്‍ക്കറ്റിലെത്തിയ സംഘം നീളമുള്ള കത്തികള്‍ ഉപയോഗിച്ച് നാട്ടുകാരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തെ വോക്‌സ്ഹാള്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് മറ്റു സംഭവങ്ങളുമായി ബന്ധമില്ലെന്ന് പൊലിസ് അറിയിച്ചു.
അരയില്‍ വ്യാജബോംബുമായാണ് ആക്രമികളെത്തിയതെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ 48 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുവീതം ഫ്രഞ്ച്, ആസ്‌ത്രേലിയന്‍ പൗരന്മാരുമുള്‍പ്പെടും. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന് എട്ടു മിനിറ്റുകള്‍ക്കകമാണ് ഭീകരരെ പൊലിസ് വധിച്ചത്. സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ച ശേഷം ലണ്ടന്‍ ബ്രിഡ്ജ് അടച്ചിട്ടു. ലണ്ടന്‍ ബ്രിഡ്ജ് റെയില്‍വേയും അടച്ചിട്ടിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന ഭീകരാക്രമണമാണ് ഇതെന്ന് അവര്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്നും അവര്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് യു.കെ.ഐ.പി പാര്‍ട്ടി ഒഴിച്ചുള്ള പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയില്‍ അമേരിക്കന്‍ പോപ് ഗായിക അരിയാനാ ഗ്രാന്‍ഡെയുടെ സംഗീതപരിപാടിയെ തുടര്‍ന്ന് വന്‍ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

ഭീകരാക്രമണം ആയുധമാക്കി ട്രംപ്

 

വാഷിങ്ടണ്‍: ഭീകരാക്രണം ലണ്ടന്റെ മുസ്‌ലിം മേയറെ അടിക്കാനുള്ള വടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേയര്‍ സാദിഖ് ഖാനെതിരേയാണ് 'രാഷ്ട്രീയശരി' പഠിപ്പിച്ച് ട്രംപ് ട്വിറ്ററിലൂടെ വിമര്‍ശനശരം എയ്തത്.
ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ലണ്ടന്‍ മേയര്‍ പറയുന്നത് പേടിക്കാന്‍ ഒന്നുമില്ലെന്നാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയമായ ശരിയുടെ വശത്ത് നില്‍ക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ സുരക്ഷാകാര്യത്തിലേക്ക് ഇറങ്ങിവരണം. നാം ഉണര്‍ന്നിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂവെന്നും ട്രംപ് മറ്റൊരു ട്വീറ്റില്‍ ആക്ഷേപം തുടര്‍ന്നു.
'ഇന്ന് നഗരത്തില്‍ വന്‍ പൊലിസ് സന്നാഹം തന്നെ ലണ്ടനുകാര്‍ക്ക് കാണാനാകും. പേടിക്കാനൊന്നുമില്ല' എന്ന് സംഭവം നടന്ന ശേഷം സാദിഖ് ഖാന്‍ പ്രതികരിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. ഭീകരര്‍ക്ക് വിജയിക്കാനാകില്ലെന്നു പറഞ്ഞതാണ് ട്രംപ് തെറ്റിദ്ധരിച്ചത്. ട്രംപിന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തെ, ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ നടന്ന ഭീകരാക്രണത്തിനു പിറകെ ട്രംപിന്റെ മകനും സാദിഖ് ഖാനെതിരേ രംഗത്തെത്തിയിരുന്നു.

 

 

അപലപിച്ച് ലോകനേതാക്കള്‍

 

ലണ്ടന്‍: ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കള്‍. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ആസ്‌ത്രേലിയ, സ്‌പെയിന്‍, റഷ്യ, കാനഡ, ന്യൂസിലന്‍ഡ്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരെല്ലാം ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സംഭവത്തില്‍ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. ഈ ദുരന്തമുഖത്ത് മുന്‍പത്തേക്കാളുപരി ശക്തമായി ഫ്രാന്‍സ് ബ്രിട്ടനും ആക്രമണത്തിന്റെ ഇരകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മാക്രോണ്‍ വ്യക്തമാക്കി. നാല് ഫ്രഞ്ച് പൗരന്മാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഭീകരാക്രമണം നടുക്കുന്നതും മനോവേദന നിറഞ്ഞതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വിഷയത്തില്‍ അമേരിക്കക്ക് സാധ്യമായതെല്ലാം ബ്രിട്ടനും ലണ്ടനും വേണ്ടി ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയുമറിയിച്ചു.
രണ്ട് ആസ്‌ത്രേലിയന്‍ പൗരന്മാര്‍ക്ക് പരുക്കുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ അതിരുകള്‍ മറന്ന് ബ്രിട്ടന് എല്ലാ പിന്തുണയും നല്‍കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ തെരേസാ മേ അറിയിച്ചു. ഭീകരതക്കെതിരായ പോരാട്ടം പരസ്പര ഉത്തരവാദിത്തമാണെന്നും അക്കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ യു.എസ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് അയച്ച ടെലഗ്രാം സന്ദേശത്തില്‍ പറഞ്ഞു. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കറും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago