രാജ്യത്തെ ഹൈന്ദവ വല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് സ്റ്റാലിന്‍
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഹൈന്ദവ വല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ബി.ജെ.പിയുടെ ഇത്തരം നീക്കത്തിന് തടയിടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മ രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കഠിന പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് ജനാധിപത്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ ബിജെ.പി വിരുദ്ധ ശാക്തിക ചേരി ഉണ്ടാകേണ്ടതുണ്ടെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര നടപടിയുണ്ടാകുന്നില്ല. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന അവകാശവാദം നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കന്നുകാലി വില്‍പന നിയന്ത്രണം, സംസ്ഥാനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, നോട്ട് നിരോധനം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മതേതര കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. ഇതിനായി ബി.ജെ.പി വിരുദ്ധ ചേരിക്കായി എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കേണ്ടതുണ്ട്. ഭരണത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും രാജ്യത്ത് ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. എന്നാല്‍ നോട്ട് നിരോധനവും കന്നുകാലി വില്‍പന നിയന്ത്രണവുമാണ് അവരുടെ ഭരണ നേട്ടമെന്ന് സ്റ്റാലിന്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."