HOME
DETAILS
MAL
ഡോ. എ. ജയതിലക് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
backup
August 14 2019 | 21:08 PM
തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കഴിഞ്ഞ മന്ത്രിസഭാ യോഗം നിയമിച്ച ഡോ. എ. ജയതിലകിനെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും കായിക യുവജനകാര്യ വകുപ്പിന്റെയും അധിക ചുമതലകള്‍കൂടി ഇദ്ദേഹം വഹിക്കും. ശാരദ മുരളീധരനെ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പിന്റെയും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും അധിക ചുമതലകള്‍കൂടി ഇവര്‍ വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നിലവിലുള്ള ചുമതലകള്‍ക്കുപുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലകള്‍കൂടി വഹിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."