സഊദി തൊഴില്‍ മേഖലയ്ക്ക് ഉണര്‍വേകാന്‍ 700 പുതിയ പദ്ധതികള്‍
റിയാദ്: അടുത്ത മാസത്തോടെ സഊദിയില്‍ തൊഴില്‍ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വാകുമെന്നു റിപ്പോര്‍ട്ടുകള്‍. പുതുതായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ തൊഴില്‍ മേഖലയിലെ നിലവിലെ മാന്ദ്യതക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സഊദി വിഷന്‍ 2030 ലക്ഷ്യമാക്കിയുള്ള ചില പദ്ധതികള്‍ ഈ മാസം അവസാനത്തോടെ തുടക്കം കുറിക്കുന്നതോടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും ഇത് രാജ്യത്തെ തൊഴില്‍ വിപണിക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഴുന്നൂറോളം പുതിയപദ്ധതികളാണ് വരും മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുക.
ഈ മാസം അവസാനത്തോടെ നടക്കുന്ന സഊദി ബില്‍ഡ് 2018 എക്സിബിഷനില്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പദ്ധതികളുടെ വിശദാംശങ്ങള്‍ എക്സിബിഷനില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
2022 വരെ നീളുന്ന പദ്ധതികള്‍ തൊഴില്‍ മേഖലയില്‍ വരുന്ന നാലു വര്‍ഷങ്ങളില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സഊദി വിഷന്‍ 2030 ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."