തളര്‍ന്ന മനസുമായി നിഷാദ് മടങ്ങി
റാസല്‍ഖൈമ: കടം വീട്ടാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും മരുഭൂമിയിലേക്കു പോയ നിഷാദ് മടങ്ങി, പ്രതീക്ഷകള്‍ പുലര്‍ന്നില്ലെന്നു മാത്രമല്ല, തളര്‍ന്ന മനസും ശരീരവുമായാണ് ഈ മലയാളിയുടെ മടക്കം. യു.എ.ഇയിലെ റാക് എയര്‍പോര്‍ട്ട് റോഡില്‍വച്ച് ഈ മാസം ആറിനുണ്ടായ വാഹനാപകടമാണ് ഈ പ്രവാസിയുടെ ജീവിതം കീഴ്‌മേല്‍ മറിച്ചത്.
തൃശൂര്‍ പുത്തന്‍ചിറ സ്വദേശിയായ നിഷാദും സുഹൃത്തും സഞ്ചരിച്ച വാഹനം ട്രെയിലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ നിഷാദിന്റെ ഇരു കാലുകളും തകര്‍ന്ന നിലയിലായിരുന്നു. റാക് സഖര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ആറു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തി.
എന്നാല്‍, നിഷാദ് സാധാരണ ജീവിതത്തിലേക്കു തിരികെയെത്തണമെങ്കില്‍ ഇനിയും ശസ്ത്രക്രിയകള്‍ നടത്തണം. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് പാലക്കാട് സ്വദേശി അയ്യൂബ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. റാസല്‍ഖൈമയിലുള്ള നിഷാദിന്റെ സഹോദരന്‍ മുഹമ്മദ് റാഫിയും സുഹൃത്തുക്കളും സാമൂഹികപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് നിഷാദിനു വിദഗ്ധചികിത്സയ്ക്കായി ഇന്ത്യയിലേക്കു മടങ്ങാനുള്ള വഴിയൊരുക്കിയത്.
നാട്ടില്‍ പത്തു ലക്ഷം രൂപയുടെ ബാധ്യതയുള്ള നിഷാദ് റാസല്‍ഖൈമ ജൂലാനില്‍ പിസ ഹട്ട് തുടങ്ങുകയായിരുന്നു. ഇതു നഷ്ടത്തിലായതോടെ പങ്കാളികള്‍ക്കു കൈമാറി മറ്റൊരു ജോലിയന്വേഷിക്കുന്നതിനിടയിലായിരുന്നു അപകടം.
എഴുന്നേറ്റു നടക്കാനും മറ്റും വിദഗ്ധ ചികിത്സ വേണം. നിഷാദിനു ഭാര്യയും രണ്ടു ചെറിയ കുട്ടികളുമുണ്ട്. വായ്പയുടെ അടവ്, ചികിത്സാ ചെലവുകള്‍ തുടങ്ങി താങ്ങാവുന്നതിലധികം ബാധ്യതകളുമായാണ് നിഷാദ് മടങ്ങുന്നത്. അക്കൗണ്ട്: എഋഉഞഅഘ ആഅചഗ ങഅഘഅ ആഞഅചഇഒ ചഛ: 14334100013165. കഎടഇ ഇഛഉഎഋ: എഉഞഘ0001433. ഫോണ്‍: 00919745200146.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."