HOME
DETAILS
MAL
'ജയിലിൽ നിന്നുള്ള മടക്കം തിരിച്ചു വരവ്; പാർട്ടി ഐക്യം കടമ'- ദിനകരൻ
backup
June 05 2017 | 05:06 AM
ചെന്നൈ: ജയിലിൽ നിന്നുള്ള മടക്കം തന്റെ തിരിച്ചുവരവാണെന്ന് അണ്ണാ ഡി.എം.കെ (അമ്മ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. പാർട്ടയെ ഐക്യപ്പെടുത്തൽ തന്റെ കടമയായാണ് കാണുന്നതെന്നും ദിനകരൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനായി അതിനായി ബംഗളൂരു ജയിലിൽ കഴിയുന്ന ജനറൽ സെക്രട്ടറി വി.കെ ശശികലയെ സന്ദർശിക്കുമെന്നും ദിനകരൻ വ്യക്തമാക്കി.
പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. മരുമകൻ എന്ന നിലയിലല്ല, പാർട്ടി ഡെപ്യൂട്ടി എന്ന നിലയാണ് ശശികലയെ സന്ദർശിക്കുന്നതെന്നും ദിനകരൻ കൂട്ടിച്ചേർത്തു.
രണ്ടില ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷനു കോഴ നൽകാൻ ശ്രമിച്ചെന്ന കേസിൽതടവിലായ ദിനകരന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."