HOME
DETAILS
MAL
ടി-ബ്രാഞ്ചില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്‍
backup
June 05 2017 | 06:06 AM
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി-ബ്രാഞ്ചില്‍ നിന്ന് രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍. വിവരാവകാശ അപേക്ഷ നിരസിച്ചതില്‍ ഇടപെടാന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.
സൂപ്രണ്ടുമാരുടേതടക്കം സ്ഥാനക്കയറ്റം സംബന്ധിച്ച രേഖകള്‍ അതീവരഹസ്യസ്വഭാവമുണ്ടെന്ന് പറഞ്ഞ് നിഷേധിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഇടപെട്ടത്.
ടി-ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍ കഴിഞ്ഞ മാസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2009ലെ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."