ഭക്ഷണമെന്ന വലിയ സത്യം
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായത് 1945 ഒക്ടോബര്‍ 16നാണ്. സംഘടനയുടെ സ്ഥാപനദിനത്തെ ആദരിക്കുകയെന്ന ഉദ്ദേശ്യത്തോടെയും ലോകജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ് ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമായി ആചരിക്കുന്നത്.
ഈ വര്‍ഷത്തെ ലോകഭക്ഷ്യ ദിനത്തിന്റെ പ്രമേയം ഇതാണ്- ' ഛഡഞ അഇഠകഛചട അഞഋ ഛഡഞ എഡഠഡഞഋ. അ ദഋഞഛ ഒഡചഏഋഞ ണഛഞഘഉ ആഥ 2030 കട ജഛടടകആഘഋ' നമ്മുടെ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭാവി: 2030 ഓടെ വിശപ്പ് നിര്‍മാര്‍ജനം ലോകത്തു സാധ്യമാണ് .
അന്താരാഷ്ട്ര തലത്തില്‍ പട്ടിണി നിര്‍മാര്‍ജനം ചെയ്യാന്‍ അക്ഷീണ പ്രയത്‌നം നടത്തുന്നുണ്ട് സംഘടന. കൃഷി, വനം, മത്സ്യസമ്പത്ത് തുടങ്ങിയവയുടെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. പോഷകഗുണമുള്ള ഭക്ഷണവിഭവങ്ങള്‍ക്കും ഭക്ഷ്യസുരക്ഷയ്ക്കും അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.
മനുഷ്യന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്തതാണ് ഭക്ഷണം. ലക്ഷക്കണക്കിനു പേരാണ് ഭക്ഷണം കിട്ടാതെ മരണമടയുന്നത്. ഭക്ഷണം മൗലികാവകാശമായിട്ടുപോലും 806 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലാണ്. പോഷകാഹാരക്കുറവു മൂലം ലക്ഷക്കണക്കിനു കുട്ടികളാണ് ആഗോളതലത്തില്‍ മരിക്കുന്നത്. ഭക്ഷണം പാഴാക്കാതെ ആവശ്യക്കാര്‍ക്കെത്തിച്ചാല്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാം.
പട്ടിണി ഇല്ലാതാക്കുക നമ്മുടെ ബാധ്യതയാണ്. അമ്മമാര്‍ പോഷകാഹാരം കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാകും. ശരിയായ പോഷകാഹാരം ജീവിതത്തിന്റെ പ്രഥമഘട്ടത്തില്‍ ലഭിച്ചാല്‍ അതു ദീര്‍ഘായുസിനു വഴിയൊരുക്കും. ഈ തിരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണ് ഇന്നത്തെ സമൂഹം ഫാസ്റ്റ് ഫുഡിന്റെ അടിമയായിരിക്കുന്നത്.
ഫാസ്റ്റായി മരണം
ഫാസ്റ്റ്ഫുഡ് നാവിനു രുചി പകര്‍ന്നു തരുന്നുണ്ടെങ്കിലും അതു നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, വിഷാദരോഗം, ദഹനക്കേട്, ഹൃദ്രോഗം, സ്‌ട്രോക്ക്, ടൈപ് 2 ഡയബിറ്റസ് കാന്‍സര്‍ ,അകാല മരണം എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫാസ്റ്റ്ഫുഡും ജങ്ക് ഫുഡും അമിതമായി ഉപയോഗിക്കുന്നവരിലാണ്.
അതുകൊണ്ട് ഈ ഭക്ഷ്യദിനത്തില്‍ ഫാസ്റ്റ്ഫുഡ് പാടെ വര്‍ജ്ജിച്ച് പ്രകൃതിദത്തമായ ഭക്ഷണം മാത്രമേ ഭക്ഷിക്കൂ എന്നു പ്രതിജ്ഞ ചെയ്യാം.
പാഴാക്കാന്‍
പാകം ചെയ്യരുത്
ഭക്ഷ്യദിനത്തില്‍ പരിചിന്തനത്തിനു വിധേയമാക്കേണ്ട മറ്റൊരു വിഷയം ഭക്ഷണം പാഴാക്കുന്നതിനെ കുറിച്ചാണ്. ലോകത്തു വലിയൊരു ജനത പട്ടിണിമൂലം മരിച്ചുവീഴുമ്പോള്‍ വികസിത രാജ്യങ്ങളില്‍ ദൈവത്തെ പോലും മറന്ന രീതിയിലാണ് ഭക്ഷണം പാഴാക്കുന്നത്. വികസ്വര രാജ്യങ്ങളും ഭക്ഷണം പാഴാകുന്നതില്‍ ഒട്ടും പിന്നിലല്ല. ഐക്യരാഷ്ട്രസഭയുടെ ഡവലപ്പ്‌മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ഇന്ത്യയില്‍ ഉത്പാദിപ്പിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ 40 ശതമാനം വരെ പാഴാക്കി കളയുന്നു. ഇന്ത്യയിലെ അഗ്രികള്‍ച്ചറല്‍ മിനിസ്റ്ററിയുടെ റിപ്പോര്‍ട്ട് പ്രകാരം 50,000 കോടി രൂപയുടെ ഉല്‍പ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തു പാഴാക്കി കളയുന്നു.
ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സിലെ (ആഗോള വിശപ്പു സൂചിക) 88 രാജ്യങ്ങളില്‍ അറുപത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. എന്നിട്ടും ഭക്ഷണം പാഴാക്കുന്ന കാര്യത്തില്‍ നാം ഒട്ടും പിന്നിലല്ല. 65 ദശലക്ഷംപേര്‍ പട്ടിണികിടക്കുന്ന രാജ്യമാണ് ഇന്ത്യ. 20 കോടി ഇന്ത്യക്കാര്‍ വിശപ്പു സഹിച്ചാണ് രാത്രി കിടന്നുറങ്ങുന്നത്. 7 ദശലക്ഷം കുട്ടികള്‍ വിശപ്പു മൂലവും പോഷകഹാരക്കുറവു മൂലവും മരിക്കുന്ന രാജ്യത്താണ് ഇത്തരത്തില്‍ ഭക്ഷണം പാഴാക്കുന്നതെന്നു നാം തിരിച്ചറിയണം.
അളന്നു കഴിക്കണം
കുടുംബ ജീവിതത്തില്‍ ശക്തമായ ഒരു പ്ലാനുണ്ടെങ്കില്‍ ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കാം. ആവശ്യമുള്ള ഭക്ഷണം ഒരാഴ്ച്ചയ്ക്കു വാങ്ങുക. ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും സ്റ്റോര്‍ റൂമില്‍ നിറയ്ക്കുന്ന രീതി ഒഴിവാക്കുക-ഇങ്ങിനെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ 20 ശതമാനവും പാഴാകുന്നതായാണു കണക്ക്. ആവശ്യമായ അംഗങ്ങള്‍ക്കു മാത്രം വീട്ടില്‍ ഭക്ഷണം തയാറാക്കുക, അമിതമായി പാകം ചെയ്യുന്ന രീതി ഉപേക്ഷിക്കുക . ഇനി അല്‍പം ഭക്ഷണം കുറവുവന്നാല്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴവര്‍ഗങ്ങള്‍ ഭക്ഷിച്ച് വിശപ്പകറ്റുക.
സീറോ ഹങ്കര്‍ അഥവാ വിശപ്പു നിര്‍മാര്‍ജനം എന്ന ലക്ഷ്യം നേടിയാല്‍ 3.1 ദശലക്ഷം കട്ടികളുടെ ജീവന്‍ രക്ഷിക്കാം. പോഷകമുള്ള ഭക്ഷണം അമ്മമാര്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരാകും. പോഷകാഹാരം കഴിച്ചാല്‍ 46 ശതമാനം ദീര്‍ഘായുസ് ആര്‍ജിക്കാം..
അതിനാല്‍ ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ വിശപ്പു നിര്‍മാര്‍ജനത്തില്‍ നമുക്കും പങ്കാളികളാകാം. ജീവിതയാത്രയിലൊരിക്കലും ഭക്ഷണം പാഴാക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."