HOME
DETAILS

മന്ത്രിതല നിര്‍ദേശം; കാര്യങ്കോട് പുതിയപാലം വരുന്നു

  
backup
August 01 2016 | 20:08 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0

 

 

ചെറുവത്തൂര്‍: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തിനു പകരം പുതിയ പാലത്തിനു സാധ്യത തെളിയുന്നു. ഉത്തരമലബാറില്‍ ദേശീയപാത കടന്നു പോകുന്ന പ്രധാന റോഡ് പാലങ്ങളില്‍ ഒന്നാണ് ഇത്.
മലബാറില്‍ പുതുക്കിപണിയണമെന്ന് ദേശീയപാത എന്‍ജിനീയര്‍ കണ്ടെത്തിയ രണ്ടു പാലങ്ങളില്‍ ഒന്നായിട്ടു പോലും നടപടികള്‍ എങ്ങുമെത്താതെ കിടക്കുന്നതിനിടയിലാണ് പുതിയ പാലത്തിനു എസ്റ്റിമേറ്റ് തയാറാക്കാന്‍ മന്ത്രിതല നിര്‍ദേശം വന്നിരിക്കുന്നത്. എം രാജഗോപാലന്‍ എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ കണ്ടു അപകടാവസ്ഥ ബോധ്യപ്പെടുത്തി.
ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് പുതിയ പാലത്തിനായുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വര്‍ഷങ്ങളായി പാലത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്കയുണ്ട്. ഇത് പലതവണ നടന്ന വിദഗ്ധ പരിശോധനകളിലൂടെ ശരിവെക്കുകയും ചെയ്തിരുന്നു. 1957 ല്‍ നിര്‍മിച്ച പാലത്തിന്റെ പല തൂണുകളും പഴകി ദ്രവിച്ച നിലയിലാണ്. വാര്‍പ്പിളകി കമ്പികള്‍ പുറത്തുവന്നതായും കാണാം.
പാലത്തിന് മുകളില്‍ വിള്ളലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൂണുകള്‍ക്ക് ബലക്ഷയമുണ്ടോ എന്നുറപ്പാക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ തൂണുകള്‍ക്ക് ബലക്ഷയമുള്ളതായി കണ്ടെത്തിയിരുന്നു. കാലപ്പഴക്കത്താല്‍ തൂണുകളുടെ അടിഭാഗം ദ്രവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. പാലത്തിന്റെ ബെയറിങ്ങിന് നാശം സംഭവിച്ചതായും, പാലത്തില്‍ വിടവ് രൂപപെട്ടതായും കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തിന് അടിയന്തിര അറ്റകുറ്റപ്പണികള്‍ വേണമെന്ന് സംഘം വിലയിരുത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലത്തിനു ബലക്ഷയമുണ്ടെന്നു പറഞ്ഞു ജനങ്ങളുടെ ഭീതി ഉയര്‍ത്തിയല്ലാതെ അറ്റകുറ്റപ്പണികള്‍ ഒന്നും നടന്നില്ല.
ഈ ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ പാലത്തിനുള്ള നടപടികള്‍ക്ക് ജീവന്‍ വച്ചിരിക്കുന്നത്. തേജസ്വിനി പുഴയാല്‍ വേറിട്ട് നിന്നിരുന്ന ചെറുവത്തൂര്‍, നീലേശ്വരം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാര്യങ്കോട് പാലം.
പാലത്തിന്റെ നിലവിലെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പലതവണ സുപ്രഭാതം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago