ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
മുക്കം: രോഗ ബാധയെത്തുടര്‍ന്ന് ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് കാരക്കുറ്റിക്കല്‍ ദിനേശ് (43) ആണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവ് തേടുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ദിനേശന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകള്‍ക്കുമായി 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഡയാലിസിസിനും ഇതര ചികിത്സകള്‍ക്കുമായി ഇതിനകം തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച കുടുംബം തുടര്‍ ചികിത്സക്കായി പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമായ ദിനേശന് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ദിനേശന്റെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കും പണം കണ്ടെത്താന്‍ നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എം.ഐ ഷാനവാസ് എം.പി, ജോര്‍ജ് എം. തോമസ് എം.എല്‍.എ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുമോന്‍, കാരശ്ശേരി പഞ്ചായത്തംഗങ്ങളായ എം.ടി അഷ്‌റഫ്, ജി. അബ്ദുല്‍ അക്ബര്‍, കബീര്‍ കണിയാത്ത് എന്നിവര്‍ രക്ഷാധികാരികളും എ.പി അബ്ദുല്‍ കരീം (ചെയര്‍മാന്‍), കെ. സുരേഷ് (കണ്‍വീനര്‍), എം.പി അബ്ദുസലാം ഹാജി (ട്രഷറര്‍), കെ. സുകുമാരന്‍ (ജോ. കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളുമായാണ് സമിതി രൂപീകരിച്ചത്.
എസ്.ബി.ഐ മുക്കം ശാഖയില്‍ 38005288923 നമ്പറായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: ടആകച0010708. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400709747, 7558089387.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."