പരിസ്ഥിതി ദിനത്തില്‍ കേക്കിന് പകരം ചക്കമുറിച്ച് ഉദ്ഘാടനം
തിരുവനന്തപുരം: പൂവാര്‍ ചപ്പാത്ത് ശാന്തിഗ്രാമില്‍ ഇന്ന് ആരംഭിച്ച ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കുന്നതിനുളള പരിശീലനം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചക്കമുറിച്ച് ഉദ്ഘാടനം ചെയ്തു.
പരിശീലകയുടെ പിറന്നാള്‍ ദിനാഘോഷം കൂടി കണക്കിലെടുത്തതായിരുന്നു ഈ ചക്കമുറിക്കല്‍. പരിശീലകയായി എത്തിയ പത്തനംതിട്ടയിലെ ചിപ്പി തിലകിന്റെ പിറന്നാളാഘോഷമാണ് കേക്കിന് പകരം ചക്കമുറിച്ച് നടത്തിയത്. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും കുരുവോടുകൂടിയ വരിക്ക ചക്കചുള നല്കി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചക്കക്കുരു അവരവരുടെ വീട്ടുവളപ്പില്‍ നടുന്നതിനും പങ്കാളികള്‍ തീരുമാനിച്ചു. ജാക്ക്ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എല്‍.പങ്കജാക്ഷന് അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ മഞ്ചവിളാകം പി.ഗോപിനാഥന് മാസ്റ്റര്‍ പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ക്ലാസ്സില്‍ പ്ലാവിന്റെ പ്രാധാന്യം, ചക്കചുള, കുരു എന്നിവ കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ എന്നിവയെകുറിച്ച് വയനാട് പത്മിനി ശിവദാസ് ക്ലാസ്സ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."