നേരന്ദ്ര മോദിയുടെ അണുകുംടുംബ കാഴ്ചപ്പാട് ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം
ഡല്‍ഹി: നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അണുകുടുംബം രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നുള്ള നിലപാടുകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ജനസംഘ്യാ വര്‍ധനവിനെതിരായും ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിനെതിരേയും സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നവരെ അഭിനന്ദിച്ചുമുള്ള മോദിയുടെ നിലപാടിനെയാണ് ചിദംബരം പ്രകീര്‍ത്തിച്ചത്.
നമ്മളെല്ലാവരും പ്രസംഗത്തിലെ ഈ മൂന്ന് കാര്യങ്ങള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് സംബന്ധിച്ചും അണുകുടുംബം സംബന്ധിച്ചും നിലപാടെടുക്കേണ്ടത് ജനങ്ങളാണ്. പ്രാദേശിക തലത്തില്‍ തന്നെ ഈ രണ്ട് കാര്യങ്ങളും നടപ്പിലാക്കുന്നതിനായി നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സമ്പാദ്യം വര്‍ധിപ്പിക്കുന്നവരെ ആദരിക്കണമെന്ന മോദിയുടെ നിര്‍ദേശം ധനകാര്യ മന്ത്രിയും അദ്ദേഹത്തിന്റെ കീഴിലുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരും വ്യക്തമായി കേട്ടിരിക്കുമെന്ന് വിശ്വസിക്കുന്നതായും യു.പി.എ മന്ത്രിസഭയിലെ ധനകാര്യമന്ത്രികൂടി ആയിരുന്ന ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."