മികച്ച നേതൃനിരക്കായി ഊന്നല്‍ നല്‍കേണ്ടത് മൂല്യങ്ങള്‍ക്കും നൈതികതക്കും: ഇ. ശ്രീധരന്
തിരുവനന്തപുരം: മികച്ച നേതൃനിരയെ വാര്‍ത്തെടുക്കുന്നതിനായി മൂല്യങ്ങള്‍ക്കും നൈതികതക്കുമാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് മെട്രോമാന് ഡോ. ഇ. ശ്രീധരന് പറഞ്ഞു. ഗുഡ് ടു ഗ്രേറ്റ് (ജി2ജി)മാനേജ്മെന്റ് സര്‍വിസസ് ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയനിഷ്ഠ, തൊഴിലിനോട് ആത്മാര്‍ഥത, മത്സരയോഗ്യത, പ്രതിജ്ഞാബദ്ധത എന്നിവയാണ് മികച്ച നേതൃത്വത്തിനും മികച്ച തൊഴില്സംസ്കാരത്തിനും അനുയോജ്യമായ നിര്‍ണായക ഘടകങ്ങള്‍. ഈ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമായിരിക്കണം പകര്‍ന്നുനല്‍കേണ്ടതെന്നും ശ്രീധരന് പറഞ്ഞു. എ.പി.ജെ. അബ്ദുള്‍ കലാം യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചെറിയ പി. ഐസക് ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചടങ്ങില്‍ സംബന്ധിച്ചു. ലോഡ്സ് ഹോസ്പിറ്റല്‍ ചെയര്മാന് ഡോ.കെ.പി. ഹരിദാസ് ഡോ. എം.അയ്യപ്പനുമായി ജി2ജിയുടെ ആദ്യ ധാരണാപത്രം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."