HOME
DETAILS
MAL
കവളപ്പാറ ദുരന്ത പ്രദേശങ്ങള്‍ വാസയോഗ്യമല്ലാതായി: വിശദ പഠനത്തിന് വിദഗ്ധ സംഘമെത്തും
backup
August 16 2019 | 15:08 PM
എടക്കര: ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്ന്, തുടിമുട്ടി പോലുള്ള പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് മേധാവി ഡോ.വി നന്ദകുമാര്‍. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മലയിടിച്ചിലും, അമിതമായി വെള്ളം ഇറങ്ങി മലകളില്‍ പൊട്ടലുണ്ടാകുന്നതും ഉരുള്‍പൊട്ടല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതിശക്തമായ മഴയുണ്ടായാല്‍ ഉരുള്‍പൊട്ടലുണ്ടാകാം. മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വളരെ കൂടുതലാണ്. മുത്തപ്പന്‍കുന്നിന്റെ മറുഭാഗത്ത് വിള്ളലുണ്ടായിട്ടുളളത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. വിശദമായ പഠനങ്ങള്‍ നടത്താന്‍ വിദഗ്ധ സംഘം അടുത്ത ദിവസമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."