രാജ്യാന്തര ഫുട്‌ബോള്‍ താരത്തിന് ജന്മനാടിന്റെ പൗരസ്വീകരണം
വള്ളുവമ്പ്രം: കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിന് ജന്മനാടിന്റെ പൗര സ്വീകരണം. മലേഷ്യയില്‍ അവസാനിച്ച അണ്ടര്‍ 16 എഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ ഏക മലയാളി താരവും പ്രതിരോധ നിരയിലെ മികച്ച കളിക്കാരനുമായ ഷഹബാസ് അഹമ്മദിനാണ് അരിമ്പ്രയില്‍ പൗര സ്വീകരണം ഒരുക്കിയത്. മഴ കനത്തുവെങ്കിലും ഉത്സവാന്തരീക്ഷത്തിലാണ് താരത്തെ നൂറുകണക്കിനാളുകള്‍ വേദിയിലേക്ക് ആനയിച്ചത്. വൈകിട്ട് നാലോടെ മൊറയൂര്‍ അരിമ്പ്ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി.
ടി.വി ഇബ്രാഹീം എം.എല്‍.എ, ഇന്ത്യന്‍ ഫുട്‌ബോളര്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ഐ.എം വിജയന്‍, കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്‍, ഇന്ത്യന്‍ പാരാലിമ്പിക് വോളിബോള്‍ താരം വൈശാഖ് പേരാമ്പ്ര, മുന്‍ സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്‍, സന്തോഷ് ട്രോഫി താരങ്ങളായ സുഷാന്ത് മാത്യു, മുഹമ്മദ് ശരീഫ്, കൊല്‍ക്കത്ത യുനൈറ്റഡ് എഫ്.സി ഗോള്‍ കീപ്പര്‍ അന്‍ഷിദ് ഖാന്‍, നിഷാദ് കൊടിത്തൊടിക, ബ്ലോക്ക് അംഗം കുഞ്ഞാലന്‍ കുട്ടി, ജില്ലാ ഫുട്‌ബോള്‍ മുന്‍ പരിശീലകന്‍ സി.പി.എം ഉമ്മര്‍ കോയ, എന്‍.എം സനില്‍ ഷാ, പി.ടി.എ പ്രസിഡന്റ് സി.എ റഷീദ്, എന്‍.ഹംസ, പ്രധാനാധ്യാപിക വിലാസിനി ടീച്ചര്‍, എന്‍.മോനുദ്ദീന്‍ മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, ഇ.ഹംസ, ശാബാസിന്റെ പിതാവ് ബഷീര്‍ മൂത്തേടം, ടി. അബ്ദുല്‍ ബഷീര്‍, സി.ടി അജ്മല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."