രണ്ടാംദിനവും പാലക്കാടന്‍ കുതിപ്പ്
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന നോര്‍ത്ത് സോണ്‍ സ്കൂള്‍ ഗെയിംസ് രണ്ടാംദിനത്തില്‍ 11 സ്വര്‍ണവും ഒന്‍പതു വെള്ളിയും ഏഴു വെങ്കലവുമായി 178 പോയിന്റോടെ പാലക്കാട് കുതിപ്പ് തുടരുന്നു. എട്ടു സ്വര്‍ണവും ആറു വെള്ളിയും ഒന്‍പതു വെങ്കലവുമടക്കം 134 പോയിന്റുള്ള തൃശൂരാണു രണ്ടാം സ്ഥാനത്ത്. 125 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്തും മലപ്പുറം (109), കണ്ണൂര്‍ (107) ജില്ലകള്‍ തൊട്ടുപിന്നാലെയുമുണ്ട്.
സീനിയര്‍ ആണ്, പെണ് വിഭാഗങ്ങളുടെ ടെന്നീസ്, ഫുട്ബോള്‍, കബഡി, ഹാന്‍ഡ്ബാള്‍, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ഹോക്കി, ബാഡ്മിന്റന്‍, മത്സരങ്ങളും സബ് ജൂനിയര്‍, ജൂനിയര്‍ ആണ്, പെണ് ബാഡ്മിന്റന്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങളാണു തിങ്കളാഴ്ച നടന്നത്. സീനിയര്‍ ആണ് പെണ് ഷട്ടിലും ടേബിള്‍ ടെന്നിസും സമാപന ദിവസമായ ചൊവ്വാഴ്ച നടക്കും.
സീനിയര്‍ ആണ്
ഹാന്‍ഡ്ബോള്‍: തൃശൂര്‍, മലപ്പുറം, കണ്ണൂര്‍. ബാസ്ക്കറ്റ് ബോള്‍: തൃശൂര്‍, കോഴിക്കോട്, പാലക്കാട്. വോളിബോള്‍: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്. ഹോക്കി: മലപ്പുറം, പാലക്കാട്, തൃശൂര്‍. ഖൊ ഖൊ: മലപ്പുറം, കോഴിക്കോട്, പാലക്കാട്. കബഡി: കാസര്‍കോട്, പാലക്കാട്, മലപ്പുറം. ബോള്‍ ബാഡ്മിന്റന്‍: മലപ്പുറം, കണ്ണൂര്‍, പാലക്കാട്. ക്രിക്കറ്റ്: പാലക്കാട്, കാസര്‍കോട്, മലപ്പുറം. ഫുട്ബോള്‍: കാസര്‍കോട്, കണ്ണൂര്‍, വയനാട്. ടെന്നീസ്: തൃശൂര്‍, കോഴിക്കോട്, പാലക്കാട്.
സീനിയര്‍ പെണ്
ഹാന്‍ഡ്ബോള്‍: കണ്ണൂര്‍, പാലക്കാട്, തൃശൂര്‍. ബാസ്ക്കറ്റ് ബോള്‍: കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്. വോളിബോള്‍: കോഴിക്കോട്, വയനാട്, തൃശൂര്‍. ഹോക്കി: പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍. ഖൊ ഖൊ: പാലക്കാട്, മലപ്പുറം, തൃശൂര്‍. ബോള്‍ ബാഡ്മിന്റന്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം. കബഡി: തൃശൂര്‍, പാലക്കാട്, കാസര്‍കോട്. ടെന്നീസ്: പാലക്കാട്, തൃശൂര്‍, കാസര്‍കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."