സ്ത്രീ സുരക്ഷയെ കുറിച്ചു പറയാന്‍ സി.പി.എമ്മിന് യോഗ്യതയില്ല: സി.കെ സുബൈര്‍
പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകരായ സത്രീകള്‍ക്ക് സ്വന്തം പാര്‍ട്ടി ഓഫീസില്‍ സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത സി .പി.എമ്മിന് എങ്ങനെ ക്ഷേത്രങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ചു പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീ പീഢന അഴിമതി ക്കേസില്‍ ആരോപണ വിധേരായ പി.കെ ശശി, പി.ഉണ്ണി എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ഏകദിന പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുബൈര്‍.
പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് പോലും സംരക്ഷണം നല്‍കാന്‍ സി.പി.എം തയ്യാറല്ല എന്നതാണ് പി.കെ ശശിയുടെ വിഷയത്തില്‍ വ്യക്തമാകുന്നത്.ഡി. വൈ. എഫ്. ഐ യുടെ ജില്ലാ നേതാ മായ യുവതിയോടു പോലും നീതി കാണിക്കാത്ത സി.പി.എം , പീഢന ആരോപണ വിധേയനായ പി.കെ ശശിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ്. പരസ്യത്തിലൂടെ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ജനപക്ഷ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടി ബാര്‍ മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്. ഇല്ലാത്ത അഴിമതിക്കെതിരെ സമരം നടത്തിയവര്‍ അഴിമതിക്ക് നേതൃത്വം നല്‍കുകയും പി.ഉണ്ണി എം.എല്‍.എ ഉള്‍പ്പെടെയുള്ള അഴിമതി വീരന്‍മാരെയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരും, കേരളത്തിലെ ഇടതു സര്‍ക്കാരും പരസ്പരം മനസരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഇരു ഗവര്‍മെണ്ടുകളും സയാമീസ് ഇരട്ടകളെ പോലെയാണ്. ഇരു ഗവര്‍മെണ്ടുകള്‍ തമ്മിലുള്ള സാമ്യം അല്‍ഭുതകരമാണ്.
കേള്‍ക്കാനിമ്പമുള്ള മുദ്രാവാക്യങ്ങള്‍ പറഞ്ഞാണ് അധികാരത്തില്‍ വന്നത്. അഛാദിന്‍ ആയേഗാ എന്ന് പറഞ്ഞ ബി ജെ പി യും, എല്ലാം ശരിയാക്കാന്‍ വന്ന ഇടതുപക്ഷവും പരസ്യത്തിന് കോടികള്‍ നല്‍കിയ യജമാനന്‍മാരോടാണ് അവര്‍ക്കു താല്‍പര്യം. ബി ജെ പി കോര്‍പ്പറേറ്റ് മുതലാളിമാരെയും, ഇടതുപക്ഷം മദ്യ മുതലാളിമാരെയും സംരക്ഷിക്കുകയാണ്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ സാജിത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ഡി.സി.സി പ്രസിഡണ്ട് വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എം ഹമീദ്, വൈ. പ്രസിഡണ്ട് യു ഹൈദ്രോസ്, ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍, മണ്ഡലം ലീഗ് പ്രസിഡണ്ട് ടി.എ അസീസ്, ജന.സെക്രട്ടറി എസ്.എം നാസര്‍,വനിതാ ലീഗ് ജില്ലാ ജന.സെക്രട്ടറി ഷംല ഷൗക്കത്ത്, ഇഖ്ബാല്‍ പുതുനഗരം, ബി.എസ് മുസ്തഫ തങ്ങള്‍, കെ.പി.എം സലീം, സക്കരിയ കൊടുമുണ്ട, എ.എം അലി അസ്ഗര്‍, മാടാല മുഹമ്മദലി, മുജീബ് മല്ലിയില്‍, സൈദ് മീരാന്‍ ബാബു, പി.വി ഫാറൂഖ് മാസ്റ്റര്‍, ഉനൈസ് മാരായമംഗലം, സി.എ റാസി, നസീര്‍ തൊട്ടിയാന്‍,എം. എന്‍ നൗഷാദ്, കെ.ടി അബ്ദുല്ല, അഷറഫ് വാഴമ്പുറം, ആഷിഖ് ചിറ്റൂര്‍, ഇസ്മായില്‍ വിളയൂര്‍ പ്രസംഗിച്ചു.സമാപന യോഗം മുസ് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം എ കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് , ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. മുഹമ്മദലി മാറ്റാംതടം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."