ഡയാലിസിസ് രോഗിയുടെ ലാബ് പരിശോധനാ ഫലം മാറി; ഡി.എം.ഒക്ക് പരാതി നല്‍കി
തുടര്‍ച്ചയായി പരിശോധനാ ഫലം തെറ്റുന്നു: നിലമ്പൂരിലെ പ്രമുഖ സ്‌കാനിങ് സെന്ററിനെതിരേ പരാതിയുയരുന്നു
നിലമ്പൂര്‍: വര്‍ഷങ്ങളുടെ പഴക്കമുള്ള നിലമ്പൂരിലെ പ്രമുഖ സ്‌കാനിങ് സെന്ററിനെതിരേ വീണ്ടും പരാതിയുയരുന്നു. ലാബ് പരിശോധനാ ഫലത്തില്‍ വ്യത്യാസമുണ്ടായതാണ് ഡയാലിസിസ് രോഗിക്ക് പ്രയാസം നേരിട്ടത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് സ്ഥിരമായി വിധേയയായ ഫൗസിയ (44)യുടെ ലാബ് പരിശോധനാ ഫലമാണ് സ്‌കാനിങ് സെന്ററില്‍ തെറ്റായി വന്നത്. മറ്റൊരു ലാബില്‍പരിശോധിച്ചപ്പോള്‍ നേരെ വിപരീതമാണ് ഫലം. 2011ല്‍ ഇവര്‍ക്ക് രക്തപരിശോധന ഫലം എച്ച്.സി.വി പോസിറ്റീവ് ആയിരുന്നു.
രക്തത്തിലൂടെ പകരുന്ന ഹൈപ്പറ്റൈറ്റിവ് സി. എന്ന വൈറസ് ബാധമൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് ഈ രോഗം. 2012, 2013 വര്‍ഷങ്ങളല്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റിവ് തന്നെയാണ്. എന്നാല്‍ ഇക്കഴിഞ്ഞ മെയ് അഞ്ചിന് നിലമ്പൂരിലെ വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന പ്രമുഖസ്‌കാന്‍ സെന്ററില്‍ നടത്തിയ ലാബ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആണ് കാണിച്ചത്. രോഗം പൂര്‍ണമായി മാറിയെന്ന് കരുതി പരിശോധന ഫലവുമായി ഡയാലിസിസ് യൂനിറ്റിലെ ഹെഡ് നഴ്‌സിനെ കാണിച്ചപ്പോള്‍ അവര്‍ സംശയം പ്രകടിപ്പിച്ചു.
വിദഗ്ധരുമായി വിവരം പങ്കുവെച്ചതോടെ മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ഒരു ലാബിലേക്ക് രക്ത സാമ്പില്‍ അയച്ചതോടെ ഫലം എച്ച്.സി.വി പോസിറ്റിവ് തന്നെയാണെന്ന് കണ്ടു. സ്ഥിരമായി പോസിറ്റിവ് ഉള്ളവര്‍ക്കും, നെഗറ്റിവ് ഉള്ളവര്‍ക്കും രണ്ടു മെഷിനുകളാണ് ഡയാലിസിസ് യൂനിറ്റില്‍ ഉപയോഗിക്കുന്നത്. നെഗറ്റിവ് ആണെന്ന് കരുതി ആ മെഷിനില്‍ പോസിറ്റിവ് ഉള്ളവരെ ഡയാലിസിസ് ചെയ്തിരുന്നുവെങ്കില്‍ രക്തത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. പരിശോധനാ ഫലം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് ഫൗസിയ ഡി.എം.ഒക്ക് ലാബിനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്‍പും ഈ സ്‌കാനിങ് സെന്ററിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."