മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടു; മൂന്ന് പൊലിസുകാര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍
കുരുക്കിലകപ്പെട്ടത് ക്യാംപ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഔദ്യോഗിക വാഹനം
കൊല്ലം: ശൂരനാട് ദുരിതാശ്വാസ ക്യാംപിലെ അപ്രതീക്ഷിത സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഔദ്യോഗിക വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കൃത്യവിലോപത്തിന് മൂന്നു പൊലിസുകാര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍. കൊല്ലം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നുക്യുദ്ദീന്‍, ശൂരനാട് പൊലിസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എസ്. ഹരിലാല്‍, സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ് ചന്ദ്രന്‍ എന്നിവരെയാണ് റൂറല്‍ എസ്.പി ഹരിശങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ ശൂരനാട് ചക്കുവള്ളി മയ്യത്തുംകര ജങ്ഷനിലെ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.
പള്ളിക്കലാറ് കരകവിഞ്ഞതിനെ തുടര്‍ന്ന് ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു മന്ത്രി. എന്നാല്‍ വിവരമറിഞ്ഞ് പൊലിസുകാര്‍ എത്തിയപ്പോഴേക്കും ജങ്ഷനില്‍ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഗണ്‍മാന്‍ റൂറല്‍ എസ്.പിയെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷനെന്നാണ് വിവരം. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വരുംമുന്‍പേ പൊലിസുകാര്‍ക്ക് മുകളില്‍നിന്ന് വാക്കാല്‍ ഉത്തരവ് ലഭിക്കുകയും ചെയ്തു. സംഭവം പൊലിസുകാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
മന്ത്രിയുടെ വാഹനം ഇതുവഴി കടന്നു പോകുന്നതായോ അകമ്പടി വേണമെന്നോ കാണിച്ച് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലന്നാണ് ശൂരനാട് പൊലിസ് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച മറക്കാനാണ് മൂന്ന് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ആക്ഷേപം ഉയരുന്നത്.
ഇടതുപക്ഷ അനുകൂല പൊലിസ് സംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ സംഘടനയ്ക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."