HOME
DETAILS
MAL
പ്രളയം: പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; 12 പവനും പണവും നഷ്ടപ്പെട്ടു
backup
August 16 2019 | 19:08 PM
പരപ്പനങ്ങാടി: പ്രളയത്തെ തുടര്‍ന്ന് പൂട്ടിയിട്ട വീട്ടില്‍ വന്‍കവര്‍ച്ച. പാലത്തിങ്ങല്‍ മുരിക്കലിലെ തെക്കെപുരയ്ക്കല്‍ ശ്രീനിവാസന്റെ വീട്ടില്‍ നിന്നാണ് മകള്‍ സുബിതയുടെ 12 പവന്റെ ആഭരണങ്ങളും 1500 രൂപയും മോഷ്ടിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട് വെള്ളമിറങ്ങിയതോടെ ബുധനാഴ്ചയാണ് തുറന്നത്. വീട്ടുകാര്‍ വൃത്തിയാക്കിയശേഷം വീട് വീണ്ടും പൂട്ടിയിട്ടതായിരുന്നു. വ്യാഴാഴ്ച രാവിലെ മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്തത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."