ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല: പഠനം മുടങ്ങിയെന്ന് പരാതി
ഇരിട്ടി: ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതായി വിദ്യാര്‍ഥിയും, രക്ഷിതാവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുന്നാട് താമസിക്കുന്ന അരമനക്കണ്ടണ്ടി മണിയും മകന് വിജയ്യുമാണ് പരാതിക്കാര്‍.
വിജയ്ക്ക് ഇരിട്ടി മഹാത്മ കോളജില്‍ ഡിഗ്രിക്ക് അഡ്മിഷന് കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ 2011ല്‍ പ്ലസ്വണ്ണിന് ചേരാന്‍ വിജയ്ക്കും 2012ല്‍ അനുജന് വിവേകിനും തഹസില്‍ദാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിക്കറ്റ് നല്‍കിയിരുന്നു.
ഹിന്ദു ചക്ലിയ വിഭാഗത്തില്‍പ്പെട്ട സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ 1950ന് മുമ്പ് കുടിയേറിപ്പാര്‍ത്ത രേഖ ഉണ്ടെണ്ടങ്കില്‍ മാത്രമേ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ എന്നുപറഞ്ഞാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെതെന്നും ഇവര്‍ പറയുന്നു.
ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ചക്ലിയ വിഭാഗത്തിന് അര്‍ഹതപ്പെട്ട സംവരണാനുകൂല്യം സാങ്കേതിക തടസം പറഞ്ഞ് അധികൃതര്‍ നിഷേധിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."