കേരള പുനര്‍നിര്‍മാണം: സമഗ്ര വികസനരേഖക്ക് മന്ത്രി സഭയുടെ അംഗീകാരം
തിരുവനന്തപുരം: പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി. ഇതിനായി മന്ത്രിസഭാ യോഗം സംഘടനാ സംവിധാനം രൂപീകരിച്ചു. മുഖ്യമന്ത്രിയുടേയും ചീഫ്‌സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ രൂപീകരിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാര സമിതി. മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി. ഇതില്‍ പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അംഗങ്ങളായിരിക്കും. കെ.എം അബ്രഹാം അധ്യക്ഷനായി പദ്ധതിനിര്‍വ്വഹണ സമിതിയും രൂപീകരിക്കും. പദ്ധതി നിര്‍വ്വഹണം വൈദഗ്ധ്യമുള്ള ഏജന്‍സിയെ ഏല്‍പിക്കും. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം നടപ്പാക്കണം. പുനര്‍നിര്‍മാണ പദ്ധതികള്‍ കാര്യക്ഷമമായും വേഗത്തിലും നടപ്പാക്കുന്നതിന് സമഗ്രമായ പദ്ധതിയാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് കയ്യഴിഞ്ഞ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ആവശ്യം വളരെ വലുതാണ്. അതിനാല്‍ കൂടുതല്‍ വിപുലമായി കാഴ്ചപ്പാടുകള്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
വ്യത്യസ്ത രീതിയില്‍ ഫണ്ട് സമാഹരിക്കാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകള്‍ സംസ്ഥാന ബജറ്റില്‍ വിലയിരുത്തിയ ഫണ്ടിന്റെ പുനഃക്രമീകരണം. വായ്പാ പരിധി ഉയര്‍ത്തി ലഭിതക്കുന്ന ഫണ്ട്. കേന്ദ്രാവിഷ്‌കൃത ഫണ്ടില്‍ നിന്ന് ലഭിക്കുന്ന പണം. വേള്‍ഡ് ബാങ്കിന്റെയും മറ്റും സഹായം. ഇതിനു പുറമെ ക്രൗഡ് ഫണ്ടിങ്ങും ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന പണവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."