അവഹേളനക്കാര്‍ക്കെതിരെ ശക്തമായ മാതൃകാ നിലപാടുമായി വീണ്ടും ലുലു; സാമൂഹ്യ മാധ്യമത്തിലൂടെ വിശ്വാസികളെ അവഹേളിക്കല്‍, തൊഴിലാളിയെ പിരിച്ചുവിട്ടു
റിയാദ്: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലയാളി യുവാവിനെതിരെ ലുലു ഗ്രൂപ്പ് നടപടിയെടുത്തു. റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപക് പവിത്രത്തെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
ഗള്‍ഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരനെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതെന്നു ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫിസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന കര്‍ശന നിലപാടാണ് നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ലുലു ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് മതസ്പര്‍ധയുമായി ബന്ധപ്പെട്ടു ലുലു ഗ്രൂപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത്. നേരത്തെ കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ മറ്റൊരു ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."