HOME
DETAILS

പരിസ്ഥിതി ദിനാചരണം: പ്രകൃതിക്കായി നാടൊരുമിച്ചു.

  
backup
June 05 2017 | 21:06 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95

 


തൊടുപുഴ: വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചും മഴക്കുഴികള്‍ തീര്‍ത്തും പരിസരശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാടാകെ ലോകപരിസ്ഥിതി ദിനം ആചരിച്ചു. മലനാടിനെ കൂടുതല്‍ ഹരിതാഭമാക്കുന്നതിന് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് സാമൂഹികവനവല്‍ക്കരണ വിഭാഗം തയാറാക്കിയ വിവിധ ഇനങ്ങളില്‍പ്പെട്ട 3.5 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തിരുന്നു. സാമൂഹിക സംഘടനകള്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ ബഹുജന പങ്കാളിത്തത്തോടെ ലോക പരിസ്ഥിതി ദിനം വിപുലമായാണ് ജില്ലയില്‍ ആചരിച്ചത്.
രാമക്കല്‍മേട്ടില്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം വൈദ്യുതിമന്ത്രി എം.എം മണി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവല്‍കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കുമളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
ജില്ലാപഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് അധ്യക്ഷത വഹിച്ചു.
കലക്‌ട്രേറ്റില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം എ.ഡി.എം പി. ജി. രാധാകൃഷ്ണന്‍ സിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജീവനക്കാരുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടലും പരിസര ശുചീകരണവും നടത്തി.
വിവിധ താലൂക്ക് ഓഫിസുകളില്‍ ജീവനക്കാരുടെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ, ഫലവൃക്ഷത്തൈ എന്നിവയുടെ വിതരണം നടന്നു. ജീവനക്കാര്‍ ഓഫിസ് പരിസരം ശുചീകരണ പ്രവര്‍ത്തനം നടത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വൃക്ഷത്തൈ നടീലും മഴക്കൊയ്ത്തിനായി മഴക്കുഴി നിര്‍മാണവും നടന്നു.
തൊടുപുഴ നഗരസഭ, സാമുഹ്യ വനവല്‍ക്കരണം വിഭാഗം, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, ജൈവ വൈവിധ്യബോര്‍ഡ്, തൊടുപുഴയെ തണലണിയിക്കല്‍ സമിതി എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിന്റെയും കാളിയാര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചും കുട്ടികള്‍ക്ക് തൈകള്‍ വിതരണവും നടത്തി. സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍സത്യദാസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീലും, പരിസര ശുചീകരണ പ്രതിജ്ഞയും നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ജെ. ചേറ്റൂര്‍, കൃഷി ഓഫിസര്‍ സിബി തോമസ്, പി.ടി.എ പ്രസിഡന്റ് ഷാജി ഓലിക്കല്‍, സിസ്റ്റര്‍ സൗമ്യ, റെക്‌സി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പരിസ്ഥിതി കൈയൊപ്പ് നടത്തും. ഓലമെടയല്‍ മത്സരം, പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സൗഹൃദ ക്ലാസ് എന്നിവയുണ്ടാകും.
തൊടുപുഴ: വിവിധ സംഘടനകള്‍ വൃക്ഷതൈനട്ടും വിതരണം ചെയ്തും തൊടുപുഴ മേഖലയില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കുടയത്തൂര്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, നടീല്‍, പരിസര ശുചീകരണം, ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളിച്ചിറ അല്‍-അസ്ഹര്‍ പബ്ലിക് സ്‌കൂളിലെ നേച്ചര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'ആയിരം കുട്ടികള്‍ ആയിരം വൃക്ഷത്തൈകള്‍' എന്ന പദ്ധതി അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഫാഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എം.ഡി അഡ്വ. കെ.എം മിജാസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് കാസിം അധ്യക്ഷനായി. പുറപ്പുഴ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബാലകൃഷ്ണ്പിള്ള ഉദ്ഘാടനം ചെയ്തു. പുറപ്പുഴ പഞ്ചായത്തിലെ ചേലപ്പാറ തുടര്‍ വിദ്യാകേന്ദ്രത്തില്‍ നടന്ന വൃക്ഷത്തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തൊടുപുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താംതരം തുല്യതാ പഠിതാക്കള്‍ക്കും തുടര്‍വിദ്യാര്‍ഥികള്‍ക്കും വൃക്ഷതൈകള്‍ വിതരണം നടത്തി. കേരളാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷതൈ വിതരണം സംഘടിപ്പിച്ചു.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും തൊടുപുഴ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ഇന്ന് ഫോട്ടോ പ്രദര്‍ശനം നടത്തും. പരിസ്ഥിതി സംരക്ഷണം, മാലിന്യവിമുക്ത കേരളം, ജൈവകൃഷി എന്നീ വിഷയങ്ങളിങ്ങള്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മണക്കാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ മണക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മണക്കാട് കവലയില്‍ വൃക്ഷത്തൈകള്‍ നട്ടു.
ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ കമ്മിറ്റി പരിസ്ഥിതിദിനം ആചരിച്ചു. മണക്കാട് പഞ്ചായത്തംഗം ബി ബിനോയി ഉദ്ഘാടനം ചെയ്തു. പെരിങ്ങാശേരി അക്ഷര ട്രൈബല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് മെമ്പര്‍ കെ.എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. എം.എന്‍ ശിവനുണ്ണി, കെ.എസ് രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം നേതൃത്വത്തില്‍ ഉടുമ്പന്നൂര്‍ ടൗണില്‍ നടന്ന വൃക്ഷതൈ നടീല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ലതീഷ് ഉദ്ഘാടനം ചെയ്തു.
തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണത്തിനായി നടുന്ന തൈകളുടെ സംരക്ഷണം യുവതലമുറ ഏറ്റെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ. പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി കോലാനി ബൈപ്പാസില്‍ കണിക്കൊന്ന തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. അ
ഡ്വ. ജോസഫ് ജോണ്‍, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. മോനിച്ചന്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, ക്ലമന്റ് ഇമ്മാനുവേല്‍, അഡ്വ. റെനീഷ് മാത്യു, ഫിലിപ്പ് ചേരിയില്‍, മനോഹര്‍ നടുവിലേടത്ത്, ഷിജോ മൂന്നുമാക്കല്‍, ഉല്ലാസ് കരുണാകരന്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago