രണ്ടു മാസമായി അബോധാവസ്ഥയിലായി മലയാളി ദമാമില്‍ ആശുപത്രിയില്‍
ദമാം: മരണത്തോട് മല്ലിട്ട് അബോധാവസ്ഥയില്‍ രണ്ടു മാസമായി മലയാളി ആശുപത്രിയില്‍. മലപ്പുറം ഇരുമ്പഴി കുറ്റിക്കാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസ്സൈന്‍ (48) ആണ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്നത്. ഇദ്ദേഹത്തിനേറ്റ ജീവിതം തിരിച്ചു കിട്ടുന്നതിനായി എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറായി കമ്പനി മുന്നില്‍ നില്‍ക്കുന്നതിനാല്‍ ആശുപത്രി അധികൃതര്‍ ഇദ്ദേത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ്. അല്‍ഖോബാറിലെ പ്രമുഖ മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹുസ്സൈന്‍ അബോധാവസ്ഥയില്‍ അല്‍ഹസയിലെ അല്‍മവാസത്ത് ആശുപത്രിയയിലാണ് കഴിയുന്നത്. നേരത്തെ ദമാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്‍ മൂന്ന് വര്‍ഷം മുമ്പാണ് മാന്‍പവര്‍ കമ്പനിയില്‍ ജീവനക്കാരനായി എത്തിയത്.
ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് രാവിലെ ജോലിക്കായി പുറത്തിറങ്ങിയ സക്കീര്‍ അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്തിയിലാവുകയും ചലന ശേഷി നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ വെന്റിലേറ്ററ്ററിന്റെ സഹായത്തോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണിദ്ദേഹം. ഏറ്റവും മികച്ച രീതിയിലുള്ള പരിചരണം നല്‍കുന്ന കമ്പനി ആശുപത്രിയി നിന്നും മറ്റിരു ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. ഇതിനകം ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ അഞ്ചു ലക്ഷത്തോളം റിയാലിന്റെ ചികിത്സകളാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരമാവധി തുകയാണിതെന്നതിനാല്‍ ഇനി ചികിത്സ നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതോടെ ഇദ്ദേഹത്തിന്റെ കമ്പനി സെക്യൂരിറ്റി കെട്ടി വെച്ചാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. ദിനേന പതിനായിരത്തോളം റിയാലിന്റെ ചികിത്സകളാണ് ഇവിടെ നടക്കുന്നത്. ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രണ്ടു സ്വദേശി ജീവനക്കാരെയും കമ്പനി ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.
വെന്റിലേറ്ററിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ചികിത്സകള്‍ നല്‍കാനും കമ്പനി തയ്യാറാണ്. എന്നാല്‍, അദ്ദേഹത്തെ അനുഗമിക്കാന്‍ ഒരു നഴ്‌സിന്റെ ആവശ്യമുണ്ട്.അവരുടെ യാത്ര ചിലവുകളും കമ്പനി വഹിക്കാന്‍ തയ്യാറാണ്. എങ്ങിനെയെങ്കിലും ഇദ്ദേഹത്തിന്റെ രോഗം മാറ്റിയെടുക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയാറായിരിക്കുന്ന കമ്പനി ഇദ്ദേഹത്തിന്റെ അസുഖം ബേധമായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."