HOME
DETAILS
MAL
ശബരിമല: രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ ഉത്തരവ്
backup
October 16 2018 | 19:10 PM
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ക്കെതിരേ അഡ്വ. സുഭാഷ് തീക്കാടന്‍ നല്കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒക്ക് നിര്‍ദേശം നല്കി കോടതി ഉത്തരവിട്ടു. ആലപ്പുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആര്. രജിതയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. വിഷയത്തില്‍ അഡ്വ. സുഭാഷ് കേരള പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. രാഹുല്‍ ഈശ്വര്‍ സെപ്റ്റംബര്‍ 30ന് ചാനലില്‍ പങ്കെടുത്ത് ചര്‍ച്ചകളില്‍ നടത്തിയ ആഹ്വാനം താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് അഡ്വ. സുഭാഷ് ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."