'സ്മൃതിയിലെ ഓണം' ബഹ്‌റൈന്‍ കേരളീയ സമാജം ഓണം ഓര്‍മ്മക്കുറിപ്പ് മത്സരം നടത്തുന്നു
ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2019 ആഘോഷത്തിന്റെ ഭാഗമായി വായനശാല വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'സ്മൃതിയിലെ ഓണം' എന്നപേരില്‍ ഓണം ഓര്‍മ്മക്കുറിപ്പ് മത്സരം നടത്തുവാന്‍ തീരുമാനിച്ചതായി സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം.പി രഘുവും അറിയിച്ചു.
ഓണം എന്നത് ഓരോമലയാളിക്കും ഗൃഹാതുരത്വം നിറഞ്ഞതും രസകരവുമായ അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും അത്തരം രസകരമായ അനുഭവങ്ങളാണ് 'സ്മൃതിയിലെ ഓണം' എന്ന ഈ മത്സരത്തിലൂടെ പങ്കുവെയ്‌ക്കേണ്ടെതെന്നു ലൈബ്രേറിയന്‍ അനുതോമസും വായനശാല കണ്‍വീനര്‍ ആഷ്‌ലികുര്യനും അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് പേജില്‍ കവിയാത്ത മലയാളത്തിലുള്ള, ഗൃഹാതുരുത്വം തുളുമ്പുന്ന രസകരമായ തങ്ങളുടെ ഓര്‍മ്മകുറിപ്പുകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കുന്ന ഓര്‍മ്മകുറിപ്പ് ഓണത്തോടനുബന്ധിച്ചു സമാജം പുറത്തിറക്കുന്ന സുവനീറില്‍ ഉള്‍പെടുത്തുന്നതാണ് കൂടാതെ മികച്ചവയെന്നു വിലയിരുത്തപ്പെടുന്ന എല്ലാ ഓര്‍മ്മകുറിപ്പുകളും ഉള്‍പ്പെടുത്തിക്കൊണ്ട് വായനശാല 'സ്മൃതിയിലെ ഓണം' എന്ന പേരില്‍ വായനശാലയുടെ 'ഇ' പേജില്‍ പംക്തികളായി പ്രസിദ്ധീകരിക്കുന്നതുമാണ്. നിങ്ങളുടെ രചനകള്‍ ആഗസ്റ്റ് 25ന് അകം മുദ്രവച്ച കവറില്‍ സമാജം വായനശാലയില്‍ ഏല്‍പ്പിക്കുകയോ വായനശാലയുടെ [email protected]എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യാവുന്നതാണ്. രചനകള്‍ അയക്കുന്നവര്‍ സ്വന്തം പേര്, വിലാസം, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉള്‍പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ബിനു കരുണാകരനുമായി (36222524) ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."