HOME
DETAILS
MAL
വികസനത്തെചൊല്ലി കോണ്‍ഗ്രസ്- ബി.ജെ.പി തര്‍ക്കം
backup
June 06 2017 | 01:06 AM
ഷില്ലോങ്: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തെ ചൊല്ലി ബി.ജെ.പി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ വാഗ്വാദം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗഗോയ് ആരോപിച്ചു. ഇത് തെളിയിക്കാന്‍ അദ്ദേഹം ബി.ജെ.പി ദേശീയ വക്താവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാവുമായ നളിന്‍ കോഹ്്ലിയെ വെല്ലുവിളിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു വികസന പ്രവര്‍ത്തനങ്ങളും നടപ്പായിട്ടില്ലെന്ന് ഗഗോയ് വ്യക്തമാക്കി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്ത്തനങ്ങളുണ്ടായതെന്നാണ് കോഹ്്ലിയുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."