HOME
DETAILS
MAL
ലോട്ടറി തട്ടിപ്പ്: പ്രതി പിടിയില്‍
backup
June 06 2017 | 02:06 AM
എടപ്പാള്‍: സമ്മാനമടിച്ച ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. കോട്ടയം നാട്ടകത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ കെന്നഡി സുബ്രഹ്മണ്യന് (35) ആണ് പിടിയിലായത്.
സമ്മാനമടിച്ചിട്ടുണ്ടെന്നുപറഞ്ഞ് വ്യാജ ലോട്ടറി നല്കി എടപ്പാളിലെ അമ്മ ലോട്ടറി ഏജന്‍സിയില്‍നിന്ന് 14000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ലോട്ടറി വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്ന് ലോട്ടറി ഏജന്‍സി ജീവനക്കാര്‍ ചങ്ങരംകുളം പൊലിസില്‍ പരാതി നല്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലിസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."