HOME
DETAILS
MAL
സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി
backup
June 06 2017 | 02:06 AM
കൊച്ചി: സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാടു തേടി. ഹരജി പത്തു ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
കാസര്‍കോടിന് ഭാഷാ ന്യൂനപക്ഷ ജില്ലയെന്ന പദവിയുണ്ടെന്നും കന്നട ഭാഷ പ്രചാരത്തിലുള്ള ജില്ലയിലെ കുട്ടികളെ മലയാളം പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഇതിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ദ്യുതി പി. ഷെട്ടി എന്ന വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേരാണ് ഹരജി നല്‍കിയത്. നിര്‍ബന്ധമായും മലയാളം പഠിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അപ്രായോഗികവും ഭരണഘടനാ ലംഘനവുമാണെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."