വീട്ടമ്മയുടെയും മക്കളുടെയും മരണം: ഭര്‍ത്താവ് അറസ്റ്റില്‍
പുത്തനത്താണി: വീട്ടമ്മയും മക്കളും വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി ചാലിയത്തൊടി മുഹമ്മദ് ഷെരീഫാണ് അറസ്റ്റിലായത്.
വളാഞ്ചേരി സി.ഐ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് പല്ലികണ്ടണ്ടം സ്വദേശി വലിയ പീടികക്കല്‍ മരക്കാരുടെ മകള്‍ ഉമ്മു സല്‍മ (27), മകന്‍ മുഹമ്മദ് ദില്‍ഷാദ് (7), നാലു ദിവസം പ്രായമായ നവജാത ശിശു എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തോളം പഴക്കം കണക്കാക്കിയിരുന്നു. കൈയിലെ ഞെരമ്പുകള്‍ മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും.
മൃതദേഹത്തില്‍ കഴുത്തിലുണ്ടായിരുന്ന അടയാളവും ഭര്‍ത്താവിനെ കാണാതായതും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 22ന് വീട്ടിലെത്തിയ ഷെരീഫ് ഉമ്മുസല്‍മയെ കഴുത്തുഞെരിച്ച് കൊല്ലുകയും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൈയിലെ ഞെരമ്പ് മുറിക്കുകയുമായിരുന്നു. ഈ സമയം വീട്ടിലേക്കുവന്ന ദില്‍ഷാദിനെയും കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് വീട് ചാവി ഉപയോഗിച്ച് പൂട്ടിയതിനുശേഷം രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."