ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു
പനാജി: ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അഭാവത്തില്‍ ഭരണം പ്രതിസന്ധിയിലായതിനിടയില് ഇതിനെ മറികടക്കാന്‍ ബി.ജെ.പിയുടെ നീക്കം.
മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യമുന്നയിച്ചിരിക്കെ ഇവരില്‍ രണ്ടുപേര്‍ ഇന്നലെ നാടകീയമായി രാജിവച്ചു. ദയാനന്ദ് സോപ്തെ, സുഭാഷ് ശിരോദ്കര് എന്നിവരാണ് രാജിവച്ചത്. ഇവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 40 അംഗ നിയമസഭയില്‍ 16 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് 14 അംഗങ്ങളായി ചുരുങ്ങി.
ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്ത് അറിയിച്ചു. തങ്ങളെ കൂടാതെ ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍കൂടി രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി. ഇവര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ തന്നെ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
2017ലെ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷ്മികാന്ത് പര്സേക്കറെയായിരുന്നു ദയാനന്ദ് സോപ്തെ തോല്‍പ്പിച്ചിരുന്നത്.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."