HOME
DETAILS
MAL
'ഭക്ഷണത്തളികയില്‍ മൃതദേഹങ്ങള്‍'; കാബൂളില്‍ കല്യാണ ചടങ്ങിനിടെ സ്‌ഫോടനം, 63 മരണം
backup
August 18 2019 | 05:08 AM
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരിയായ കാബൂളില്‍ കല്യാണ വീട്ടില്‍ നടത്തിയ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ശീഈ കുടുംബത്തിലെ വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.
അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക വിന്യാസം കുറയ്ക്കുന്നതിനായി താലിബാനും യു.എസും തമ്മില്‍ അന്തിമചര്‍ച്ച നടക്കുന്നതിനിടെയാണ് ഈ സംഭവം.
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ 182 പേര്‍ക്ക് പരുക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രി നസ്‌റത്ത് റാഹിമി പറഞ്ഞു. പരുക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."