HOME
DETAILS

ജിന്‍സണ്‍ ജോണ്‍സണും വി. നീനയ്ക്കും ജി.വി രാജ പുരസ്‌കാരം

  
backup
October 16, 2018 | 11:59 PM

%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf-%e0%b4%a8


ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരന് ഒളിംപ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
തിരുവനന്തപുരം: ഒളിംപ്യന്മാരായ ജിന്‍സണ്‍ ജോണ്‍സണും വി. നീനയ്ക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി.വി രാജ പുരസ്‌കാരം. 2017 ലെ മികച്ച പുരുഷ താരമായി ജിന്‍സണും വനിതാ താരമായി നീനയും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തത്തില്‍ അറിയിച്ചു. ഒളിംപ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരന്‍ അര്‍ഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച പരിശീലകനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന്‍ എസ്. മനോജിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കോളജ് തലത്തിലെ മികച്ച കായികാധ്യാപകനുള്ള പുരസ്‌കാരം കോതമംഗലം മാര്‍ അത്താനേഷ്യസ് കോളജിലെ ഡോ. മാത്യൂസ് ജേക്കബ് അര്‍ഹനായി. 50000 രൂപയും ഫലകവും പ്രശംസാ പ ത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് തിരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരമായി കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ അബിഗെയില്‍ ആരോഗ്യനാഥന്‍ തിരഞ്ഞെടുക്കപ്പെട്ടു.
50000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കോളജ്തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരമായി ജിന്‍സി ജിന്‍സണ്‍ (അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി)തിരഞ്ഞെടുക്കപ്പെട്ടു.
50000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മതിയായ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്‌കൂള്‍ കായിക അധ്യാപകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചില്ല. മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളുകളുടെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ മികച്ച സ്‌കൂളിനുള്ള അവാര്‍ഡും പ്രഖ്യാപിച്ചില്ല.
കോളജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ (ആണ്‍കുട്ടികള്‍) അപേക്ഷകള്‍ ലഭിക്കാതിരുന്നതിനാല്‍ മികച്ച കോളജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആണ്‍കുട്ടികള്‍ക്കുള്ള അവാര്‍ഡും പ്രഖ്യാപിച്ചില്ല. വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കായിക വകുപ്പ് സെക്രട്ടറി ഡോ. ജയതിലക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം.ആര്‍ രഞ്ജിത് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  a month ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  a month ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  a month ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  a month ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  a month ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  a month ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  a month ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  a month ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  a month ago