HOME
DETAILS

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

  
Web Desk
March 02, 2026 | 3:13 PM

israel bombs western iran kills 5 including child

തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലെ സരബെലെ ഗ്രാമത്തിൽ ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം (Tasnim) റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഈയുടെ ഭാര്യ മൻസൂറ ഖജസത ബാഗർസാദെ അന്തരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. യുഎസ്-ഇസ്റാഈൽ സഖ്യം നടത്തിയ സൈനിക ആക്രമണങ്ങളിൽ പരുക്കേറ്റതിനെത്തുടർന്നാണ് അന്ത്യമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ പ്രസ് ടിവി അറിയിച്ചു. 

ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ ആക്രമണ പരമ്പരയിൽ ആയത്തുല്ല അലി ഖംനാഇ കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണങ്ങളിൽ മൻസൂറ ഖജസ്‌തെക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക, സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസ്-ഇസ്റാഈൽ ആക്രമണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇറാനിലെ ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായി ആയത്തുല്ല ഖാംനഈയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.

Israel has bombed a village in western Iran's Kermanshah province, killing five people, including a child, according to Iran's official Tasnim news agency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  4 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  4 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  4 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  4 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  4 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  4 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  4 days ago