HOME
DETAILS

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

  
March 02, 2026 | 4:17 PM

thief steals 16 lakh from home in puliyanmal kottayam

കട്ടപ്പന: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് 16 ലക്ഷം രൂപ മോഷ്ടിച്ചു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപമുള്ള നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഫെബ്രുവരി 14-ന് രാത്രി വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്തായിരുന്നു സംഭവം. ചെടിച്ചട്ടിയിൽ ഒളിപ്പിച്ചുവെച്ച താക്കോൽ എടുത്താണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്.

വീട്ടിലുണ്ടായിരുന്ന പണത്തിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. ആകെ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. അതേസമയം, മറ്റ് സ്വർണ്ണാഭരണങ്ങളോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല.

പെരുന്നാൾ കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടുകാർക്ക് ആദ്യം മോഷണം നടന്നത് മനസ്സിലായില്ല. തുടർന്ന്, രണ്ടുദിവസം കഴിഞ്ഞ് പണം നോക്കിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതറിഞ്ഞത്.

മുഖം മറച്ച്, വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ശരീരം പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രമാണ് ഇയാൾ ധരിച്ചിരുന്നത്. വീടിനെക്കുറിച്ചും പണം എവിടെയാണ് വെച്ചിരിക്കുന്നതെന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. കട്ടപ്പന പൊലിസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A thief stole ₹16 lakh from a house in Puliyanmal, Kottayam, while the family was away attending a church festival. The thief entered the house using a key hidden in a plant pot.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തിവയ്പ്പില്ലാതെ ശരീരഭാരം കുറയ്ക്കാം; പൊണ്ണത്തടി കുറയ്ക്കാനുള്ള പുതിയ ​ഗുളികയ്ക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  18 hours ago
No Image

വോട്ട് എണ്ണും മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചയോ? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എം.കെ രാഘവന്‍; 'അപക്വം, ഗുണകരമല്ല'

Kerala
  •  18 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  18 hours ago
No Image

ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി; മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തൽ

Kerala
  •  18 hours ago
No Image

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  18 hours ago
No Image

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വോട്ടെടുപ്പിന് മുൻപേ വിജ്ഞാപനമിറക്കി കേന്ദ്രം, 'വിചിത്രമെന്ന്' കോൺഗ്രസ്

National
  •  18 hours ago
No Image

ഇടുക്കിയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  19 hours ago
No Image

ചെമ്പുവള കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി; ചെറുവണ്ണൂരിൽ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമർദനം; പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

Kerala
  •  19 hours ago
No Image

ഗതാഗത നിയമലംഘനം: അംനസ്റ്റി സ്കീം വഴി പിഴയടയ്ക്കാനുള്ള അവസരം ഇനി ഏതാനും ദിവസങ്ങൾ മാത്രം

Kerala
  •  19 hours ago
No Image

'വിഷു കഴിഞ്ഞു, മഴക്കു മുന്‍പെങ്കിലും സ്വന്തം കൂരയില്‍ കയറിക്കിടക്കണം' വീടുകള്‍ താമസയോഗ്യമാക്കി മെയ് 20നകം കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ 

Kerala
  •  20 hours ago